മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ആറുവരിപ്പാത നിർമാണം സ്തംഭിച്ചു ; നേ​രി​ൽ പരിശോധിക്കാൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെത്തി

തൃ​ശൂ​ർ: മ​ണ്ണു​ത്തി- വ​ട​ക്കഞ്ചേ​രി ദേ​ശീ​യ​പാ​ത പ​ണി​യു​ടെ പു​രോ​ഗ​തി​യും സു​ര​ക്ഷാഭീ​ഷ​ണി​യും പ​രി​ശോ​ധി​ക്കു​വാ​ൻ മ​നു​ഷ്യാ​വ​കാ​ശ​ ക​മ്മീ​ഷ​നം​ഗം പി. ​മോ​ഹ​ൻ​ദാ​സ് എ​ത്തി.

റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കു​ക, മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ക, മു​ള​യം, മു​ടി​ക്കോ​ട് അ​ടി​പ്പാത​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക, മ​ണ്ണി​ടി​ച്ചി​ൽ ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​ണി ഈ ​മാ​സം മു​പ്പ​തി​നു പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ര​ണ്ടുമാ​സം മു​ന്പു വി​ളി​ച്ചു​കൂ​ട്ടി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ത്ത​തു​മൂ​ലം അ​നേ​കാ​യി​രം യാ​ത്ര​ക്കാ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്. പ​ണി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ക​മ്മീ​ഷ​ൻ നേ​രി​ൽ ക​ണ്ടു ബോ​ധ്യ​പ്പെ​ട്ടു.

ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​ത​നു​സ​രി​ച്ച് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടേ​യും ക​രാ​റു​കാ​രു​ടേ​യും പ്ര​തി​നി​ധി​ക​ളും പ​രാ​തി​ക്കാ​ര​നും എ​ത്തി​യി​രു​ന്നു. ചേ​ർ​ത്ത​ല​യി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ ഇ​രു​വി​ഭാ​ഗ​ത്തേ​യും കേ​ട്ട​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Related posts