മ​നോ​ജ് ഏ​ബ്ര​ഹാം എ​ഡി​ജി​പി; മൂ​ന്നു പേ​ർ​ക്കു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​ദ​വി

തി​രു​വ​ന​ന്ത​പു​രം: ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ എ​ഡി​ജി​പി​യാ​യി ഉ​യ​ർ​ത്തു​ന്ന​ത് അ​ട​ക്കം സം​സ്ഥാ​ന​ത്തെ ഐ​പി​എ​സ്, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ പ​ട്ടി​ക​യ്ക്കു മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. 1994 ഐ​പി​എ​സ് ബാ​ച്ചി​ലെ മ​നോ​ജ് ഏ​ബ്ര​ഹാ​മി​നെ എ​ഡി​ജി​പി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള​ള പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഒ​ഴി​വു വ​രു​ന്ന മു​റ​യ്ക്കു നി​യ​മ​നം ന​ൽ​കും. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി​യാ​ണു മ​നോ​ജ് ഏ​ബ്ര​ഹാം.

1994 ഐ​എ​എ​സ് ബാ​ച്ചി​ലെ രാ​ഷേ​ജ് കു​മാ​ർ സി​ൻ​ഹ, സ​ഞ്ജ​യ് ഗാ​ർ​ഗ്, എ​ക്സ്. അ​നി​ൽ എ​ന്നി​വ​ർ​ക്ക് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തി​നു​ള​ള പാ​ന​ൽ അം​ഗീ​ക​രി​ച്ചു. ഒ​ഴി​വു വ​രു​ന്ന മു​റ​യ്ക്ക് ഇ​വ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കും.

2001 ഐ​പി​എ​സ് ബാ​ച്ചി​ലെ എ.​ആ​ർ. സ​ന്തോ​ഷ് വ​ർ​മ​യെ ഐ​ജി പ​ദ​വി​യി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തി​നു​ള​ള പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും 2005 ഐ​പി​എ​സ് ബാ​ച്ചി​ലെ നീ​ര​ജ് കു​മാ​ർ ഗു​പ്ത, എ. ​അ​ക്ബ​ർ, കോ​റി സ​ഞ്ജ​യ് കു​മാ​ർ ഗു​രു​ദി​ൻ, കാ​ളി​രാ​ജ് മ​ഹേ​ഷ്കു​മാ​ർ എ​ന്നി​വ​രെ ഡി​ഐ​ജി പ​ദ​വി​യി​ലേ​ക്കു സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ന്ന​തി​നു​ള​ള പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.

Related posts