എന്താ മധുരം… കുരങ്ങുമായി തണ്ണിമത്തന്‍ പങ്കിടുന്ന മനുഷ്യന്‍; വൈറലായി വീഡിയോ

പൂച്ചകള്‍ക്കും നായക്കള്‍ക്കുമൊപ്പം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതാണ് കുരങ്ങുകളുടെ വീഡിയോകള്‍. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് ഈ കൂട്ടത്തില്‍ അധികവും. എന്നാല്‍ ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു മനുഷ്യനൊപ്പം തണ്ണിമത്തന്‍ പങ്കുവെച്ചു കഴിക്കുന്ന കുരങ്ങന്‍റെ വീഡിയോയാണ്.

ഒരു തണ്ണിമത്തന്‍ രണ്ടായി മുറിക്കുന്നത് കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തൊട്ടടുത്ത് തന്നെ ക്ഷമ നശിച്ച് ആവേശത്തോടെ തണ്ണിമത്തന്‍ മുറിക്കുന്നതും നോക്കിയിരിക്കുന്ന ഒരു കുരങ്ങനെയും കാണാം. തണ്ണിമത്തന്‍ രണ്ടായി പകുതിയ്ക്ക് വെച്ച് മുറിച്ചതിന് ശേഷം അതില്‍ നിന്നും ഒരു കഷ്ണം കുരങ്ങന് കഴിക്കാനായി കൊടുത്തു.

തണ്ണിമത്തന്‍ കിട്ടിയതും ആവേശത്തോടെയാണ് കുരങ്ങന്‍ അത് കഴിക്കുവാന്‍ തുടങ്ങിയത്. മധുരമുള്ള തണ്ണിമത്തന്‍ ആസ്വദിച്ചാണ് കുരങ്ങന്‍ കഴിക്കുന്നത്. കുരങ്ങന് ഒരു കഷ്ണം മുറിച്ച് നല്‍കുന്നതോടൊപ്പം തനിക്കുള്ളതും അയാള്‍ മുറിച്ചെടുത്ത് കഴിക്കുന്നുണ്ട്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്‍റുകളുമായെത്തിയത്.

Related posts

Leave a Comment