ആശുപത്രിക്കുള്ളിൽ യുവാവിന് വെടിയേറ്റു; ആക്രമി സംഘം രക്ഷപ്പെട്ടത് സാഹസികമായി

ആശുപത്രി വളപ്പിനുള്ളിൽ ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബീഹാറിലെ അറാ നഗരത്തിലാണ് സംഭവം. ഗർഭിണിയായ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോയ യുവാവിനാണ് വെടിയേറ്റത്.

ഉടൻ തന്നെ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി വെടിയുണ്ടകൾ പുറത്തെടുത്തുവെങ്കിലും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ജില്ലയിലെ ടൗൺ പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള ദരാഹ്‌റ ലോക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ വൻ സംഘർഷാവസ്ഥ ഉടലെടുക്കുകയും അക്രമികൾ രക്ഷപ്പെടുകയും ചെയ്തു.

ലോക്കൽ പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

 

 

Related posts

Leave a Comment