മ​ൻ​സൂ​ർ വ​ധം; അ​റ​സ്റ്റി​ലാ​യ​ത് ബോം​ബ് കൊ​ടു​ത്ത​യാ​ൾ; വാ​ളും ബോം​ബ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ടു​ത്തു


ത​ല​ശേ​രി: മു​സ്‌​ലിം​ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ പു​ല്ലൂ​ക്ക​ര മു​ക്കി​ൽ പീ​ടി​ക പാ​റാ​ൽ വീ​ട്ടി​ൽ മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​ശോ​ഭാ​ണ് ബോം​ബ് എ​ത്തി​ച്ചു കൊ​ടു​ത്ത​തെ​ന്ന് പോ​ലീ​സ്. സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ തൃ​പ്ര​ങ്ങോ​ട്ടൂ​ർ ആ​ന​കെ​ട്ടി​യ പ​റ​മ്പി​ൽ പ്ര​ശോ​ഭി​നെ​യാ​ണ് (36) ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി. ​വി​ക്ര​മ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ വീ​ട്ടി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ വാ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​ശോ​ഭി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

മ​ൻ​സൂ​ർ വ​ധ​ക്കേ​സി​ൽ ഇ​തു​വ​രെ ഒ​മ്പ​ത് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത എ​ട്ട് മൊ​ബൈ​ലു​ക​ളി​ലെ ഡാ​റ്റാ വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ക​ൻ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന സു​ഹൈ​ൽ ആ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം.

ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​ങ്ങ​ളു​ടെ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ച്ച​ത് പോ​ലീ​സ് ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​ത്.

അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​മ​ർ​ദ​ത്തി​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് തീ ​വ​യ്പി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.​ഏ​പ്രി​ൽ ആറിന് ​രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് മ​ൻ​സൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

Related posts

Leave a Comment