മെ​ട്രോറെ​യി​ൽ നി​ർ​മാ​ണം ഇഴയുന്നു;  ഡിസംബർ ഒന്നിന് മനുഷ്യമെട്രോ തീർത്ത് കോൺഗ്രസ് പ്രതിഷേധിക്കുമെന്ന് കെ ബാബു

തൃ​പ്പൂ​ണി​ത്തു​റ: പേ​ട്ട മു​ത​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വ​രെ​യു​ള്ള മെ​ട്രോ റെ​യി​ലി​ന്‍റെ നി​ർ​മാ​ണം ഇ​നി​യും വൈ​കു​മെ​ന്ന് മു​ൻ മ​ന്ത്രി കെ. ​ബാ​ബു. ഡി​സം​ബ​ർ ഒ​ന്നി​ന് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മ​നു​ഷ്യ മെ​ട്രോ​യു​ടെ​യും അ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു​സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പേ​ട്ട​യി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ത് സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ മെ​ട്രോ നി​ർ​മാ​ണ​ത്തി​ന് 399 കോ​ടി രൂ​പ​യു​ടെ​യും അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് 123 കോ​ടി രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ട​ത് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ട് ര​ണ്ട​ര വ​ർ​ഷ​ക്കാ​ല​മാ​യി​ട്ടും നി​ർ​മാ​ണ ജോ​ലി​ക്കു വേ​ണ്ടി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ക​യോ, പേ​ട്ട പാ​ല​വും റോ​ഡും നാ​ലു​വ​രി​യാ​യി പ​ണി​യു​ക​യോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യോ ചെ​യ്ത​ട്ടി​ല്ലെ​ന്നും കെ. ​ബാ​ബു ആ​രോ​പി​ച്ചു.

മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണം ഡി​എം​ആ​ർ​സി​യെ ത​ഴ​ഞ്ഞ് മ​റ്റു സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ൽ നി​ന്നും ടെ​ൻ​ഡ​ർ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ച്ച​താ​ണ് പ്രൊ​ജ​ക്ട് നീ​ളു​വാ​ൻ കാ​ര​ണ​മെ​ന്ന് മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ. വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.

Related posts