മ​നു​ഷ്യ​ക്ക​ട​ത്തു സം​ഘ​ത്തെ ക​ണ്ടെ​ത്താ​നാ​യി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹ​ള​ത്തി​നി​ടെ തീ​രം വി​ട്ടോ എ​ന്ന് സം​ശ​യം


വൈ​പ്പി​ന്‍: ശ്രീ​ല​ങ്ക​ന്‍ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം 45 ഓ​ളം ശ്രീ​ല​ങ്ക​ന്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​നാ​യി കേ​ര​ള​തീ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ്, കോ​സ്റ്റ് ഗാ​ര്‍​ഡ്, കോ​സ്റ്റ​ല്‍ പോ​ലീ​സ്, മ​റൈ​ന്‍ പോ​ലീ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ക​ട​ലി​ലും ക​ര​യി​ലു​മാ​യി ന​ട​ത്തി വ​രു​ന്ന അ​ന്വേ​ഷ​മ​ത്തി​ല്‍ ഇ​തു​വ​രെ ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

അ​തേ സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹ​ള​ത്തി​നി​ട​യി​ല്‍ പോ​ലീ​സി​ന്‍റെ ക​ണ്ണ് വെ​ട്ടി​ച്ച് ബോ​ട്ട് തീ​രം വി​ട്ടു പോ​യി​രി​ക്കു​മോ​യെ​ന്ന സം​ശ​യ​വും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ല്ലാ​തി​ല്ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ലാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം കേ​ര​ള​ത്തി​ല്‍ എ​ത്തി​യി​ട്ടു​ള്ള​താ​യി ഇ​ന്‍റ​ലി​ജ​ൻ​സി​നു വി​വ​രം ല​ഭി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​മാ​യ ഏ​പ്രി​ല്‍ ആ​റി​നു തീ​രം വി​ട്ടു​പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി. മു​ന്‍ എ​ല്‍​ടി​ടി ക്കാ​ര​നാ​യ ശ്രീ​ല​ങ്ക​യി​ലെ മു​ല്ലൈ​ത്തീ​വ് സ്വ​ദേ​ശി റോ​ഡ്‌​നി എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം എ​ത്തി​യി​ട്ടു​ള്ള​ത​ത്രേ.

2019 ജ​നു​വ​രി​യി​ല്‍ മു​ന​മ്പ​ത്ത് നി​ന്നും 250 ഓ​ളം പേ​രെ മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം ആ​സ്‌​ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ത്തി​യി​രു​ന്നു. ബോ​ട്ടി​ല്‍ സ്ഥ​ല​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ പോ​കാ​ന്‍ പ​റ്റാ​തെ വ​ന്ന 60 ഓ​ളം പേ​ര്‍ തി​രി​കെ പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പോ​ലീ​സ് വി​വ​രം അ​റി​യു​ന്ന​ത്.

എ​ല്ലാ​വ​രും താ​മ​സി​ച്ചി​രു​ന്ന​ത് ചെ​റാ​യി ബീ​ച്ചി​ലു​ള്ള റി​സോ​ര്‍​ട്ടു​ക​ളി​ലാ​യി​രു​ന്നു. മാ​ല്യ​ങ്ക​ര​യി​ല്‍ നി​ന്നു​മാ​ണ് ബോ​ട്ട് വി​ട്ട് പോ​യ​ത്. ഇ​ത് പി​ന്നീ​ട് ഉ​ന്ന​ത ത​ല​ത്തി​ല്‍ അ​ന്വേ​ഷി​ച്ച​തി​നെ തു​ട​ര്‍​ന്ന് 10 പേ​രെ അ​റ​സ്റ്റ് ചെ​യ്‌​തെ​ങ്കി​ലും വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​വ​രെ​ക്കു​റി​ച്ച് ഇ​തു​വ​രെ വി​വ​ര​മൊ​ന്നു​മി​ല്ല.

ഇ​വ​ര്‍ ആ​സ്‌​ട്രേ​ലി​യ​യി​ല്‍ എ​ത്തി​യോ അ​തോ ബോ​ട്ട് ക​ട​ലി​ല്‍ മു​ങ്ങി​പ്പോ​യെ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ ഒ​രു തു​മ്പും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment