ഇന്ത്യന്‍-2ല്‍ നായിക മാനുഷി ചില്ലറോ ? കിടിലന്‍ ഓഫറുകളുമായി സിനിമാലോകം ലോകസുന്ദരിയുടെ പിറകെ

 

ഇന്ത്യന്‍ സിനിമ കീഴടക്കിയ ലോകസുന്ദരിമാരായ ഐശ്വര്യറായ്ക്കും പ്രിയങ്ക ചോപ്രയ്ക്കും പിന്നാലെ പുതിയ ലോകസുന്ദരി മാനുഷി ചില്ലറും സിനിമയിലേക്ക് ? എന്തിരന്‍ 2.0ന് ശേഷം കമലഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍-2വിലേക്കാണ് മാനുഷിയെ നായികയായി ക്ഷണിച്ചിരിക്കുന്നത്.

മുന്‍ ലോകസുന്ദരിയായ ഐശ്വര്യ റായിയും മോഹന്‍ലാല്‍ നായകനായ മണിരത്നത്തിന്റെ തമിഴ് ചിത്രം ഇരുവറിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയവും, സിനിമയും എന്നും തന്റെ സ്വപ്നമായിരുന്നുവെന്ന് മാനുഷി ചില്ലര്‍ മിസ് ഇന്ത്യപ്പട്ടം കരസ്ഥമാക്കിയ അവസരത്തില്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡില്‍ നിന്നും കരണ്‍ ജോഹറടക്കം അനേകം പ്രമുഖ സംവിധായകരാണ് മാനുഷിയെ സമീപിച്ചിരിക്കുന്നത്. എന്തായാലും മാനുഷി ഓഫര്‍ സ്വീകരിക്കുമോയെന്നറിയാന്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ് ആരാധകര്‍.

 

 

Related posts