വാ​ണി​യ​പ്പാ​റ​യി​ൽ മാവോയിസ്റ്റ്; വനിത ഉൾപ്പെടെയുള്ള സാ‍യുധസംഘത്തിന്‍റെ കൈയിൽ എകെ 47 തോക്കുകൾ


ഇ​രി​ട്ടി: വാ​ണി​യ​പ്പാ​റ​യി​ൽ സ്ത്രീ​യു​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചം​ഗ സം​ഘ​മെ​ത്തി. ഇ​ന്ന​ലെ രാ​ത്രി 7.15ഓ​ടെ ക​ളി​ത​ട്ടും പാ​റ ബി​ജു​വി​ന്‍റെ വീ​ട്ടി​ലാ​ണ് എ​കെ. 47, മൂ​ന്നു റൈ​ഫി​ളു​ക​ൾ വ​ലി​യ ബാ​ഗു​ക​ൾ, മ​റ്റു ചി​ല ആ​യു​ധ​ങ്ങ​ൾ, ഐ ​ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ​യു​മാ​യി മാ​വോ​യി​സ്റ്റ് സം​ഘ​മെ​ത്തി​യ​ത്.

ബി​ജു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ സം​ഘം ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.ഭ​യ​ന്നു പോ​യ വീ​ട്ടു​കാ​ർ ഭ​ക്ഷ​ണം ന​ൽ​കി​. ശേ​ഷം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​വും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേത്തു‌‌​ട​ർ​ന്ന് അ​ഞ്ചു കി​ലോ​ഗ്രാം അ​രി​യും വ​സ്ത്ര​ങ്ങ​ളി​ൽ നി​ന്ന് ഇ​രു​ണ്ട നി​റ​മു​ള്ള വ​സ്ത്ര​ങ്ങ​ളും എ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ വ​ച്ച് സം​ഘം ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ചാ​ർ​ജ് ചെ​യ്ത ശേ​ഷം രാ​ത്രി 9.45 ഓ​ടെ​യാ​ണ് തി​രി​ച്ചു പോ​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത​യെ ജി​ഷ​യെ​ന്നാ​ണ് സം​ഘാം​ഗ​ങ്ങ​ൾ വി​ളി​ച്ചി​രു​ന്ന​ത്.

സ​മീ​പ ്ര​ദേ​ശ​ത്ത് ഏ​ക്ക​ർ ക​ണ​ക്കി​നു സ്ഥ​ലം വാ​ങ്ങി​യ വ്യ​ക്തി​യെക്കു​റി​ച്ചും സം​ഘം ചോ​ദി​ച്ചി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​വോ​യി​സ്റ്റു​ക​ളു​ടെ ഫോ​ട്ടോ​ക​ൾ കാ​ണി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ർ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. മാ​വോ​യി​സ്റ്റു​ക​ൾ വ​രു​ന്പോ​ൾ ബി​ജു​വും ഭാ​ര്യ​യും മ​ക​നും ബി​ജു​വി​ന്‍റെ അ​മ്മ​യു​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment