‌വീണ്ടും മാ​റാ​ട്! ഉന്നത നേതാക്കൾ ആശങ്കയിൽ; സി​ബി​ഐ മൊ​ഴി​യെ​ടു​ത്തു; ലീഗ് നേതാക്കൾ, പോപ്പുലർ ഫ്രണ്ട് നേതാക്കൾ, മഹല്ല് കമ്മിറ്റി അംഗങ്ങൾ പ്രതിപ്പട്ടികയിൽ

കോ​ഴി​ക്കോ​ട് : മാ​റാ​ട് ഗൂ​ഡാലോ​ച​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ബി​ഐ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍റെ മൊ​ഴി​യെ​ടു​ത്തു.

ര​ണ്ടാം​ മാ​റാ​ട് ക​ലാ​പ​ത്തിനുപി​ന്നി​ലെ തീ​വ്ര​വാ​ദ ബ​ന്ധം പ്ര​ത്യേ​ക കേ​ന്ദ്ര ഏ​ജ​ന്‍​സി​യെകൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യെ സ​മീ​പി​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ കൊ​ള​ക്കാ​ട​ന്‍ മൂ​സ​ ഹാ​ജി​യി​ല്‍നി​ന്നാ​ണ് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ണ്ടും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത്.

ക​ലാ​പ​ത്തി​നു പി​ന്നി​ലെ വി​ദേ​ശ​ ബ​ന്ധം സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സി​ബി​ഐ ശേ​ഖ​രി​ച്ച​ത്.

വി​ദേ​ശ​പ​ണം വ​ന്ന​തു കോ​ഴി​ക്കോ​ട്ടെ ഒ​രു ലോ​ഡ്ജി​ലേ​ക്കാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ചാ​ണ് മൂ​സ​ഹാ​ജി​യോ​ട് അ​ന്വേ​ഷി​ച്ച​ത്.

അ​ന്വേ​ഷ​ണം നി​ല​ച്ചു​വെ​ന്ന ആ​രോ​പ​ണം നി​ല​നി​ല്‍​ക്കെ​യാ​ണ് വി​ദേ​ശ​ഫ​ണ്ട് സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം സി​ബി​ഐ ഊ​ര്‍​ജിത​മാ​ക്കി​യ​ത്.

ഇ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് മാ​റാ​ട് കേ​സ് വീ​ണ്ടും സ​ജീ​വ​മാ​കു​മോ​യെ​ന്ന ഭീ​തി​യി​ലാ​ണ് യു​ഡി​എ​ഫ്.

മു​സ്‌​ലിം ലീ​ഗി​ലെ എം.​സി.​മാ​യി​ന്‍ ഹാ​ജി, പി.​പി.​മൊ​യ്തീ​ന്‍ കോ​യ എ​ന്നീ ലീ​ഗ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ​യും നാ​ലു മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​രു​മാ​ണ് സി​ബി​ഐ​യു​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​ത്.

നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ച്ച സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ഫ​യ​ലു​ക​ള്‍ ല​ഭി​ക്കാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ​മെ​ന്നു സി​ബി​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ര​ണ്ടു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ഇ​തു സം​ബ​ന്ധി​ച്ചു സിബി​ഐ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment