മാ​റ​ഡോ​ണ ലോ​ക ഫു​ട്‌​ബോ​ള്‍ അംബാസഡർ

maradonaസൂ​റി​ച്ച്: അ​ര്‍​ജ​ന്‍​റൈ​ന്‍ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യെ ഫി​ഫ ലോ​ക ഫു​ട്‌​ബോ​ളി​ന്‍​റെ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു. ഫി​ഫ​യു​ടെ തീ​രു​മാ​നം താ​രം ത​ന്‍​റെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ‘ഒ​ടു​വി​ലി​താ ഞാ​നെ​ന്‍​റെ ജീ​വി​താ​ഭി​ലാ​ഷം സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. അ​ഴി​മ​തി​ര​ഹി​ത​വും സു​താ​ര്യ​വു​മാ​യ ഫി​ഫ​യ്ക്കാ​യി, ഫു​ട്‌​ബോ​ളി​നെ സ്‌​നേ​ഹി​ക്കു​ന്ന ഒ​രു​പ​റ്റം ആ​ളു​ക​ളോ​ടൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കും- മ​റ​ഡോ​ണ ത​ന്‍​റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ചു.

സെ​പ് ബ്ലാ​റ്റ​ര്‍ പ്ര​സി​ഡ​ന്‍​റാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ഫി​ഫ​യി​ല്‍ ഉ​ണ്ടാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ മാ​റ​ഡോ​ണ നി​ശി​ത​മാ​യി വി​മ​ര്‍​ച്ചി​രു​ന്നു. തു​ട​ര്‍​ന്നു ഫി​ഫ​യി​ല്‍​നി​ന്ന് സെ​പ് ബ്ലാ​റ്റ​ര്‍ പു​റ​ത്താ​ക്ക​പ്പെ​ട്ടു. ബ്ലാ​റ്റ​റി​ന്‍​റെ പി​ന്‍​ഗാ​മി​യാ​യ ജി​യാ​നി ഇ​ന്‍​ഫ​ന്‍​റീ​നോ​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് ഇ​പ്പോ​ള്‍ അം​ബാ​സ​ഡ​ര്‍ പ​ദ​വി​യി​ലേ​ക്കു മാ​റ​ഡോ​ണ​യെ എ​ത്തി​ച്ച​ത്.

Related posts