നീ എന്തിനാണ് മരിക്കാന്‍ പോയതെന്ന് അമ്മ എന്നോട് കരഞ്ഞു കൊണ്ട് ചോദിച്ചു ! ഞാന്‍ ഇന്ന് ഈ നിലയിലെത്തിയതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും അവരാണ്; സണ്ണി വെയ്ന്‍ മനസ്സു തുറക്കുന്നു…

തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ്സു തുറന്ന് നടന്‍ സണ്ണി വെയ്ന്‍. ആദ്യ ചിത്രം സെക്കന്‍ഡ് ഷോയിലെ തന്റെ കഥാപാത്രം മരിക്കുന്നത് കണ്ട് അമ്മ വളരെയധികം കരഞ്ഞെന്നും ഒരു സ്വകാര്യ ചാനലിലെ പ്രോഗ്രാമില്‍ നടന്‍ തുറന്നുപറഞ്ഞു. സിനിമയില്‍ ഞാന്‍ മരിക്കും എന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം അമ്മ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു. എന്തിനാണ് മരിക്കാന്‍ പോയത്. നിനക്ക് അതിന് പകരം വേറെ എന്തെങ്കിലും ചെയ്താല്‍ പോരെ, നിന്റെ സംവിധായകനോട് വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞു കൂടായിരുന്നോ എന്നും പറഞ്ഞു.

ഞാന്‍ ഇന്ന് ഇവിടെയിരിക്കുന്നത് സെക്കന്‍ഡ് ഷോയിലെ കുരുടി എന്ന കഥാപാത്രത്തിന്റെ സ്വീകാര്യത കൊണ്ടാണ്. മരിക്കുന്ന സീന്‍ എത്തിയപ്പോള്‍ തിയേറ്ററില്‍ എന്റെ മുന്നില്‍ ഇരിക്കുന്നവര്‍ വരെ അയ്യോ എന്ന് പറഞ്ഞു. പിന്നെ അമ്മയുടെ കാര്യം പറയണോ സണ്ണി പറയുന്നു. അമ്മയും അച്ഛനും വളരെയധികം പിന്തുണ നല്‍കുന്നവരാണ്. നല്ല സ്‌ക്രിപ്റ്റ് ഒക്കെ ചെയ്യ്തൂടേ എന്ന് അമ്മ ഇടയ്ക്ക് ചോദിക്കാറുണ്ട്.

ചിരിച്ചു കൊണ്ട് സണ്ണി പറയുന്നു. ഞാനി നിലയില്‍ എത്തിയതില്‍ അവര്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്.”സണ്ണി വെയ്ന്‍ പറയുന്നു. നവാഗത സംവിധായകന്‍ മജുവിന്റെ ഫ്രഞ്ച് വിപ്ലവമാണ് സണ്ണി വെയ്ന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. 90 കളുടെ പശ്ചാത്തിലൊരുങ്ങിയ ഫ്രഞ്ച് വിപ്ലവം ആ കാലത്തെ രാഷ്ട്രീയ സംഭവങ്ങളും അത് ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുമാണ് അവതരിപ്പിക്കുന്നത്.

Related posts