ആ പരിപാടി ഇവിടെ വേണ്ട..! മ​റൈ​ൻ​ഡ്രൈ​വി​ൽ ഒ​ന്നി​ച്ചി​രു​ന്ന ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും നേരെ ശിവസേനാ പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം

LOVERSകൊ​ച്ചി: മ​റൈ​ൻ​ഡ്രൈ​വി​ൽ ഒ​ന്നി​ച്ചി​രു​ന്ന ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും നേ​ർ​ക്ക് ശി​വ​സേ​നാ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ദാ​ചാ​ര ഗു​ണ്ടാ​യി​സം. ഒ​ന്നി​ച്ചി​രു​ന്ന​വ​രെ ശി​വ​സേ​ന പ്ര​വ​ർ​ത്ത​ക​ർ ചൂ​ര​ൽ​കൊ​ണ്ട് അ​ടി​ച്ചു. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു തൊ​ട്ട​ടു​ത്താ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​യ്ക്കും ശി​വ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ ക​ട​ന്നു​ക​ള​ഞ്ഞു.

മ​റൈ​ൻ ഡ്രൈ​വി​ൽ സ​ദാ​ചാ​ര വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നെ​ന്ന് ആ​രോ​പി​ച്ചാ​ണ് ശി​വ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ ഗു​ണ്ടാ​യി​സം ന​ട​ത്തി​യ​ത്. ശി​വ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Related posts