ബൈക്ക് വാങ്ങാനെത്തും, ട്രയൽ റണ്ണിനിടയ്ക്കു വാഹനവുമായി മുങ്ങും ;വടക്കാഞ്ചേരിയിൽ അറസ്റ്റിലായ  യുവാക്കളുടെ തട്ടിപ്പുകൾ ഇങ്ങനെയൊക്കെ…

വ​ട​ക്കാ​ഞ്ചേ​രി: ബൈ​ക്ക് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ട്ര​യ​ൽ നോ​ക്കാ​നാ​യി ഓ​ടി​ച്ച് ബൈ​ക്കു​മാ​യി മു​ങ്ങു​ന്ന രണ്ടുപേ​രെ വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. നെ​ല്ലു​വാ​യ് കു​ട്ട​ഞ്ചേ​രി ക​ള​ത്തും പു​റ​ത്ത് സ​നീ​ഷ് (29), കോ​ല​ഴി എ​ട​ശ്ശേ​രി സ​നി​ൽ എ​ന്ന രാ​ജേ​ഷ് (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ള്ളൂ​ർ​ക്ക​ര – വാ​ഴ​ക്കോ​ട് എ​സ്എ​ൻ ന​ഗ​റി​ൽ അ​ബ്ദു​ൾ ന​ജീ​ബി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏഴോ​ടെ വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ൽ വ​ച്ച് പോ​ലീ​സ്സ് പി​ടി​കൂ​ടി​യ​ത്. വി​യ്യൂ​ർ, നെ​ടു​പു​ഴ പോ​ലീ​സ്സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ഇ​വ​ർ പ്ര​തി​ക​ളാ​ണ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സ്റ്റേ​ഷ​ൻ ഹെ​ഡ്ഓ​ഫീ​സ​ർ കെ ​എ​സ് ശെ​ൽ​വ​രാ​ജ് , എ​സ്ഐ ​കെ.ആ​ർ. റെ​മി​ൻ, എ​എ​സ്ഐ എ.​എ. ത​ങ്ക​ച്ച​ൻ, സി​പി​ഒ മാ​രാ​യ എ.​വി. സ​ജീ​വ​ൻ, ര​ജ്ജി​ത്ത്, ജി​നോ സെ​ബാ​സ്റ്റ​ൻ, ആ​ന​ന്ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts