സ്കൂൾ വിട്ടു പോകാതെ മരപ്പട്ടികൾ;  അ​മ്പ​ല​ത്തി​ന്‍​നി​ര​പ്പ് സ്കൂ​ളി​ല്‍ പ​ഠ​നം തുടർച്ചയായി മു​ട​ങ്ങുന്നു

പ​ത്ത​നാ​പു​രം : മ​ര​പ്പ​ട്ടി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഭീ​തി​യു​ടെ നി​ഴ​ലി​ലാ​ണ് ത​ല​വൂ​ര്‍ അ​മ്പ​ല​ത്തി​ന്‍​നി​ര​പ്പ് സ​ര്‍​ക്കാ​ര്‍ എ​ല്‍.​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും. കഴിഞ്ഞദിവസം ഓ​ഫീ​സി​ലെ അ​ല​മാ​ര​യ്ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ മ​ര​പ്പ​ട്ടി​യെ പി​ടി​കൂ​ടാ​നു​ള​ള ശ്ര​മം വി​ഫ​ല​മാ​യി.

ഹെ​ഡ്മാ​സ്റ്റ​ര്‍ ഓ​ഫീ​സ് മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് അ​ല​മാ​ര​യ്ക്ക് ഇ​ട​യി​ലാ​യി മ​ര​പ്പ​ട്ടി​യെ ക​ണ്ട​ത്. പു​റ​ത്തേ​ക്ക് പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധം ഞെ​രു​ങ്ങി ഇ​രി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​ര​ത്ത് നി​ന്നും വ​ന​പാ​ല​ക​രെ​ത്തി കെ​ണി​യി​ലാ​ക്കാ​നു​ള​ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും മ​ര​പ്പ​ട്ടി ചാ​ടി​പ്പോ​യി. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം സ്കൂ​ളി​ന് അ​വ​ധിയും ന​ല്‍​കി.

മ​ര​പ്പ​ട്ടി ആ​ക്ര​മ​ണ​ത്തി​ല്‍ ഓ​ഫീ​സി​ലെ കം​പ്യൂ​ട്ട​റു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നു. ക​സേ​ര​ക​ള്‍ അ​ട​ക്ക​മു​ള​ള ഫ​ര്‍​ണി​ച്ച​റു​ക​ളും അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ല​വ്യ​ഞ്ജ​ന സാ​ധ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്കൊ​പ്പം മൃ​ഗ​ശ​ല്യ​വും സ്കൂ​ളി​ന്റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ത​ട​സ​മാ​വു​ക​യാ​ണ്. മ​ര​പ്പ​ട്ടി​യെ പി​ടി​കൂ​ടാ​നാ​യി സ്കൂ​ളി​ല്‍ കൂ​ട് സ്ഥാ​പി​ച്ച​താ​യി പ​ത്ത​നാ​പു​രം റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ്ര​സ​ന്ന​കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts