ദളിത് യുവതിക്കുനേരേ ആക്രമണം; ശ​രീ​ര​ത്ത് ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ചു, ക​മ്പി​വ​ടി​ക്ക് കൈ ​ത​ല്ലി ഒ​ടി​ച്ചു; വളർത്തുനായെ തല്ലിക്കൊന്നു; കായം കുളത്ത് നടന്ന അയൽവാസികളുടെ ക്രൂരത ഇങ്ങനെ…


കാ​യം​കു​ളം: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ദ​ളിത് യു​വ​തി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് എ​സ്‌സി ​ എ​സ്‌റ്റി ​ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ശ​രീ​ര​ത്ത് ചൂ​ടു​വെ​ള്ളം ഒ​ഴി​ച്ച് പൊ​ള്ളി​ക്കു​ക​യും പി​ന്നീ​ട് ക​മ്പി​വ​ടി​ക്ക് കൈ ​ത​ല്ലി ഒ​ടി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി.
വീ​ട്ടി​ലെ​ വ​ള​ർ​ത്തു​നാ​യ​യെ ച​ങ്ങ​ല​യോ​ടെ തൂ​ക്കി​യെ​ടു​ത്ത് അ​ടി​ച്ചു​കൊ​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

കാ​യം​കു​ളം​ കൃ​ഷ്ണ​പു​രം പു​ള്ളി​ക​ണ​ക്ക്, ക​റു​ക​ത്ത​റ​യി​ൽ സ​രി​ത​യാ​ണ് (23) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ 16നാ​യി​രു​ന്നു സം​ഭ​വം. ഒ​രാ​ഴ്ച​യാ​യി സ​രി​ത ​സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു.

ഇ​വ​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ ക​ത​ക് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ ചി​ല​ർ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന​താ​യും ഇ​തേ ചൊ​ല്ലി​ അ​യ​ൽ​വാ​സി​യു​മാ​യു​ണ്ടാ​യ നി​സാ​ര ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത് എ​ന്നുമാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

ത​ർ​ക്ക​ത്തി​നി​ടെ അ​യ​ൽ​പ്പ​ക്ക​ക്കാ​ർ ​സ​രി​ത​യു​ടെ ദേ​ഹ​ത്തേ​ക്ക് തി​ള​പ്പി​ച്ച വെ​ള്ളം ഒ​ഴി​പ്പി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് കാ​യം​ക​ളം ഗ​വ:​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യ ശേ​ഷം പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി.

തു​ട​ർ​ന്ന് വൈ​കീട്ട് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബൈ​ക്കി​ലെ​ത്തി​യ സം​ഘം ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് സ​രി​ത പ​രാ​തി​യി​ൽ പ​റ​യു​ന്നു. വീ​ട്ടി​ലേ​ക്ക് ഓ​ടി ക​യ​റി​യ​പ്പോ​ൾ ക​ത​ക് ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യും ആ​ക്ര​മി​ച്ചതാ​യും ക​മ്പി​വ​ടി​ക്കു​ള്ള അ​ടി​യേ​റ്റ് കൈ​ക്ക് ര​ണ്ടി​ട​ത്ത് പൊ​ട്ട​ലു​ണ്ടാ​യെ​ന്നും സ​രി​ത പ​റ​ഞ്ഞു.

പോ​ലീ​സാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ സ​ഹാ​യി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്താ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് കാ​യം​കു​ളം സി ​ഐ പ​റ​ഞ്ഞു.

Related posts

Leave a Comment