അ​മി​ത​വേ​ഗം ചോ​ദ്യം ചെ​യ്തു; യുവാവിന്‍റെ മൂക്കിന്‍റെ പാലം തകർത്തു; എട്ടംഗ സംഘത്തിനെതിരേ കേസെടുത്ത് പോലീസ്


അ​മ്പ​ല​പ്പു​ഴ: ബൈ​ക്ക് റൈ​ഡ​ർ​മാ​രു​ടെ അ​മി​ത​വേ​ഗം ചോ​ദ്യം ചെ​യ്ത​തി​ന് യു​വാ​വി​ന് മ​ർ​ദ്ദ​നം. മ​ർ​ദ​ന​ത്തി​ൽ യു​വാ​വി​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ബൈ​ക്ക് വേ​ഗ​ം കു​റ​ച്ച് ഓ​ടി​ക്കാ​ൻ പ​റ​ഞ്ഞ​തി​ന് പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി പൊ​ക്ക​ണം പ​റ​മ്പി​ൽ ബി​ജു(40)​വി​നാ​ണ് എ​ട്ടം​ഗ സം​ഘ​ത്തി​ന്റെ മ​ർ​ദ​ന​മേ​റ്റ​ത്.

മ​ർ​ദ​ന​ത്തി​ൽ മൂ​ക്കി​ൻ്റെ പാ​ലം ത​ക​ർ​ന്ന ബി​ജു​വി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

കാ​യം​കു​ള​ത്തു നി​ന്നെ​ത്തി​യ ബൈ​ക്ക് റൈ​ഡേ​ഴ്സ് ടീ​മം​ഗ​ങ്ങ​ളാ​യ യു​വാ​ക്ക​ൾ ബി​ജു​വി​ൻ്റെ വീ​ടി​നു സ​മീ​പ​ത്തു​കൂ​ടി അ​മി​ത വേ​ഗ​ത്തിൽ പോ​യ​ത് ചോ​ദ്യം ചെ​യ്ത​ത് വാ​ക്കു​ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ക​യും തു​ട​ർ​ന്ന് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ബി​ജു അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​ത്തോ​ളം യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment