എനിക്കിനി എന്ന് നടക്കാനാവുമെന്ന് അറിയില്ല ! സിനിമ ഉപേക്ഷിച്ച് കോവിഡ് പോരാട്ടത്തിനിറങ്ങിയ നഴ്‌സായ നടി തന്റെ ഇപ്പോഴത്തെ ആരോഗ്യനിലയെക്കുറിച്ച് മനസ്സു തുറക്കുന്നു…

മഹാരാഷ്ട്രയില്‍ കോവിഡ് പടര്‍ന്നപ്പോള്‍ സിനിമ രംഗം ഉപേക്ഷിച്ച് തന്റെ പഴയ നഴ്‌സിംഗ് കുപ്പായം എടുത്ത് അണിഞ്ഞ് കര്‍മനിരതയായ നടി ശിഖ മല്‍ഹോത്ര വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

2014-ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍നിന്നു നഴ്‌സിംഗില്‍ ബിരുദം നേടിയ ശിഖ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്ത് വരികയായിരുന്നു.

നഴ്‌സിംഗ് സേവനവുമായി മുന്നോട്ട് പോകവെ ഒക്ടോബര്‍ മാസത്തില്‍ കോവിഡ് ശിഖയെയും പിടികൂടി. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പക്ഷാഘാതം വന്ന് കിടപ്പിലാണ് ശിഖയിപ്പോള്‍.

മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ നടിയെ ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി കെ.ഇ.എം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ‘ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എനിക്കിനി എന്ന് നടക്കാനാകുമെന്ന് അറിയില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം’ശിഖ പറഞ്ഞു.

കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ കോവിഡാനന്തര രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്. കൊറോണയുടെ ഭീഷണിക്ക് തുല്യമാണ് കോവിഡാനന്തര രോഗങ്ങളുടെ ഭീഷണിയും.

സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധ നേടുന്നത്. പിന്നീട് ഷാരൂഖ് ഖാന്‍ നായകനായ ഫാന്‍ എന്ന ചിത്രത്തിലും തപ്‌സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും വേഷമിട്ടു.

സിനിമയില്‍ എത്തുന്നതിനും മുന്‍പ് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അഞ്ച് വര്‍ഷം നഴ്സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്്.

Related posts

Leave a Comment