മദ്യലഹരിയിൽ നാലുവയസുകാരിയയെ റോഡിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ; കുട്ടിയെ ഏറ്റെടുത്തു സി​ഡ​ബ്ള്യുസി​ ; മകളെ തിരിച്ചുകിട്ടാൻ പോലീസ് സ്റ്റേഷന് മുന്നിൽ അച്ഛനും അമ്മയും ചെയ്തത് കണ്ടോ?


വെ​ഞ്ഞാ​റ​മൂ​ട്: പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കൈ​ക്കു​ഞ്ഞു​മാ​യി ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് എ​ത്തി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ ദ​മ്പ​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ ആ​ക്രി​ക്ക​ട ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​രു​ക​ൻ (38), ഭാ​ര്യ രാ​ജേ​ശ്വ​രി (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.

ഒ​രു വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. കു​ഞ്ഞി​ന്‍റെ ദേ​ഹ​ത്തും പെ​ട്രോ​ൾ പു​ര​ണ്ടി​രു​ന്നു.മ​ദ്യ​പാ​നി​യാ​യ മു​രു​ക​ൻ നാ​ലു​മാ​സം മു​മ്പ് മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട ശേ​ഷം നാ​ല് വ​യ​സു​ള്ള മൂ​ത്ത മ​ക​നെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​രു​ക​നെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും കു​ട്ടി​യെ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ഏ​റ്റെ​ടു​ക്കു​ക​യും സി​ഡ​ബ്ള്യുസി​യെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​യി​ൽ മോ​ചി​ത​നാ​യ മു​രു​ക​ൻ കു​ട്ടി​യെ​വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യു​മാ​യി ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ അ​ധി​കൃ​ത​രെ സ​മീ​ച്ചി​രു​ന്നു.

എ​ന്നാ​ൽ പോ​ലീ​സ് ക്ലി​യ​റ​ൻ​സ് ഇ​ല്ലാ​തെ കു​ട്ടി​യെ വി​ട്ടു​ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ ഇ​രു​വ​രും ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കു​ഞ്ഞി​നെ വി​ട്ടു ന​ൽ​കി​യി​ല്ല​ങ്കി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

പോ​ലീ​സ് ഇ​വ​രെ പ​റ​ഞ്ഞ് സ​മാ​ധാ​നി​പ്പി​യ്ക്കു​ക​യും കു​ട്ടി​യെ വി​ട്ട് കി​ട്ടാ​ൻ വേ​ണ്ട​ത് ചെ​യ്യാം എ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ ഇ​രു​വരും കു​ട്ടി​യു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

തു​ട​ർ​ന്നാ​ണ് ദ​മ്പ​തി​ക​ൾ ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച​ശേ​ഷം കു​ഞ്ഞിനെയുമെടുത്ത് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യു​മാ​യി വീ​ണ്ടും സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ദ​മ്പ​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.

ഇ​തേ​സ​മ​യം മു​രു​ക​ന് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ഡ​ബ്ള്യുസി​യി​ൽ നി​ന്നും ഇ​തു​വ​രേ​യും ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെന്ന് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment