ആ ​കൈ​ക​ളി​ൽ അ​വ​ർ നേ​വി​സി​നെ ക​ണ്ടു! മ​​​റ്റൊ​​​രാ​​​ളി​​​ല്‍ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട മ​​​ക​​​ന്‍റെ ക​​​ര​​​ങ്ങ​​​ള്‍ കാ​​​ണാ​​​ന്‍ ആ ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​ത്തി

കൊ​​​ച്ചി: മ​​​റ്റൊ​​​രാ​​​ളി​​​ല്‍ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട മ​​​ക​​​ന്‍റെ ക​​​ര​​​ങ്ങ​​​ള്‍ കാ​​​ണാ​​​ന്‍ ആ ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​ത്തി.

ആ ​​​ക​​​ര​​​ങ്ങ​​​ളു​​​ടെ തു​​​ടി​​​പ്പു​​​മാ​​​യി ആ​​​ശു​​​പ​​​ത്രി വ​​​രാ​​​ന്ത​​​യി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​വ​​​ന്ന ബ​​​സ​​​വ​​​ന ഗൗ​​​ഡ​​​യെ(34) ക​​​ണ്ട​​​പ്പോ​​​ള്‍ അ​​​വ​​​ര്‍​ക്കു മ​​​ക​​​നെ ക​​​ണ്ട നി​​​ര്‍​വൃ​​​തി. നി​​​റ​​​ക​​​ണ്ണു​​​ക​​​ളോ​​​ടെ ആ ​​​മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ ആ ​​​കൈ​​​ക​​​ള്‍ ചേ​​​ര്‍​ത്തു​​​പി​​​ടി​​​ച്ചു.

ഇ​​​ട​​​പ്പ​​​ള്ളി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ഇ​​​രു​​​കൈ​​​ക​​​ളും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മാ​​​റ്റി​​​വ​​​യ്ക്ക​​​പ്പെ​​​ട്ട ബ​​​സ​​​വ​​​ന ഗൗ​​​ഡ​​​യെ, സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​ന്‍ മ​​​ര​​​ണാ​​​ന​​​ന്ത​​​രം കൈ​​​ക​​​ള്‍ ദാ​​​നം ചെ​​​യ്ത കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ര്‍ സ്വ​​​ദേ​​​ശി നേ​​​വി​​​സ് സാ​​​ജ​​​ന്‍ മാ​​​ത്യു​​​വി​​​ന്‍റെ പി​​​താ​​​വ് സാ​​​ജ​​​ന്‍ മാ​​​ത്യു, മാ​​​താ​​​വ് ഷെ​​​റി​​​ന്‍ , സ​​​ഹോ​​​ദ​​​ര​​​ന്‍ എ​​​ല്‍​വി​​​സ്, സ​​​ഹോ​​​ദ​​​രി വി​​​സ്മ​​​യ എ​​​ന്നി​​​വ​​​ര്‍ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11 ഓ​​​ടെ​​​യാ​​​ണ് എ​​​ത്തി​​​യ​​​ത്.

ത​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ സ​​​ന്തോ​​​ഷ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഈ ​​​ര​​​ണ്ടു കൈ​​​ക​​​ളെ​​​ന്ന് നേ​​​വി​​​സി​​​ന്‍റെ പി​​​താ​​​വ് സാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു.

അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ പ്ലാ​​​സ്റ്റി​​​ക് ആ​​​ന്‍​ഡ് റീ​​​ക​​​ണ്‍​സ്ട്ര​​​ക്റ്റീ​​​വ് സ​​​ര്‍​ജ​​​റി വി​​​ഭാ​​​ഗം ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ അ​​​യ്യ​​​ര്‍ , മേ​​​ധാ​​​വി ഡോ. ​​​മോ​​​ഹി​​​ത് ശ​​​ര്‍​മ, സീ​​​നി​​​യ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ഡോ. ​​​അ​​​ജോ​​​യ് മേ​​​നോ​​​ന്‍ എ​​​ന്നി​​​വ​​​രും ഇ​​​വ​​​ര്‍​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ സെ​​​പ്റ്റം​​​ബ​​​ര്‍ 25നാ​​​ണ് കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ര്‍ കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​ര്‍ ക​​​ള​​​ത്തി​​​ല്‍​പ​​​ടി ചി​​​റ​​​ത്തി​​​ല​​​ത്ത് ഏ​​​ദ​​​ന്‍​സി​​​ല്‍ നേ​​​വി​​​സ് സാ​​​ജ​​​ന്‍ മാ​​​ത്യു​​​വി​​​ന് (25) മ​​​സ്തി​​​ഷ്‌​​​ക​​​മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്.

തു​​​ട​​​ര്‍​ന്ന് കൈ​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള അ​​​വ​​​യ​​​വ​​​ങ്ങ​​​ള്‍ ദാ​​​നം ചെ​​​യ്യാ​​​ന്‍ നേ​​​വി​​​സി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ ബെ​​​ല്ലാ​​​രി സ്വ​​​ദേ​​​ശി​​​യാ​​​ണ് ബ​​​സ​​​വ​​​ന ഗൗ​​​ഡ. ബെ​​​ല്ലാ​​​രി​​​യി​​​ലെ ഒ​​​രു റൈ​​​സ് മി​​​ല്ലി​​​ല്‍ ബോ​​​യി​​​ല​​​ര്‍ ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 2011 ജൂ​​​ലൈ​​​യി​​​ല്‍ ജോ​​​ലി സ്ഥ​​​ല​​​ത്ത് വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റ​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​രു കൈ​​​ക​​​ളും ന​​​ഷ്ട​​​മാ​​​യ​​​ത്.

നേ​​​വി​​​സ് ഫ്രാ​​​ന്‍​സി​​​ല്‍ അ​​​ക്കൗ​​​ണ്ടിം​​​ഗ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ വി​​​ദ്യാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്നു. കൈ​​​ക​​​ൾ​​​ക്കു പു​​​റ​​​മേ, നേ​​​വി​​​സി​​​ന്‍റെ ഹൃ​​​ദ​​​യം, ക​​​ര​​​ള്‍, വൃ​​​ക്ക​​​ക​​​ള്‍ , കോ​​​ര്‍​ണി​​​യ എ​​​ന്നി​​​വ​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ സ്പ​​​ന്ദി​​​ക്കു​​​ന്നു​​​ണ്ട്.

Related posts

Leave a Comment