അപേക്ഷ നൽകാനെത്തിയ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വം; താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ൽ​കാ​നെ​ത്തി​യ ക​ട​ലാ​യി വ​ട​ക്കു​ളം ആ​യി​ല്യ​ത്തി​ൽ വി.​കെ. ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​റ്റ​ട​പ്പ മ​ഠ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ടി. ​കൃ​പേ​ഷ് (35), തോ​ട്ട​ട പു​ത്ത​ലാ​ട്ട് ഹൗ​സി​ൽ മി​ഖി​ൽ മോ​ഹ​ൻ (26) എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​റ​സ്റ്റു ചെ​യ്ത​ത്.

അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​പേ​ക്ഷ ന​ല്കാ​നെ​ത്തി​യ​താ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ ചൊ​ടി​പ്പി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് എ​ട​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ര​ണ്ടു​പേ​രു​ടെ അ​റ​സ്റ്റ്.

Related posts