പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഇ​ട​തു സ​ർ​ക്കാ​ർ വ​ഞ്ചി​ക്കു​ന്നുവെന്ന്  പാ​ച്ചേ​നി

അ​ഴീ​ക്കോ​ട്: അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ വീ​ട്ടു​ക​ളി​ൽ എ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​വ​ർ പെ​ൻ​ഷ​ൻ ന​ൽ​കാ​തെ ഗു​ണ​ഭോ​ക്താ​ക്ക​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ​ക്ക് കൊ​ണ്ട് വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഴീ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച​പ്പോ​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ട് വ​ന്ന് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു.

മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. വ​മ്പ​ൻ സാ​ഹി​ബ്, ബാ​ല​കൃ​ഷ്ണ​ൻ, സി. ​നാ​രാ​യ​ണ​ൻ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, ബി​ജു ഉ​മ്മ​ർ, ടി.​കെ. അ​ജി​ത്, പു​ഷ്പ, കെ.​വി. ഹാ​രി​സ്, കെ.​പി. ഹാ​രി​സ്, കാ​രി​ച്ചി ശ​ശി, എം.​എ​ൻ. ര​വീ​ന്ദ്ര​ൻ, എം. ​വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts