ഡിവൈഎഫ് ഐ  ഊരുവിലക്ക്;  വീട്ടിൽ പോകാനാവാതെ പള്ളയിൽ അന്തിയുറങ്ങി  ആറ്കുടുംബങ്ങൾ; പാത്താമുട്ടത്ത് പോലീസ് നിഷ്ക്രിയമാകുന്നുവെന്ന് 

കോ​ട്ട​യം: പാ​ത്താ​മു​ട്ട​ത്ത് സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ഡി​വൈ​എ​ഫ്ഐ ഉൗ​രു​വി​ല​ക്ക് കാ​ര​ണം വീ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ ക​ഴി​ഞ്ഞ ഒ​ന്പ​തു ദി​വ​സ​മാ​യി കൂ​ന്പാ​ടി സെ​ന്‍റ് പോ​ൾ​സ് ആ​ംഗ്ലി​ക്ക​ൻ പ​ള്ളി​യി​ൽ ക​ഴി​യു​ന്ന​വ​ർ പ​രാ​തി​പ്പെ​ട്ടെന്ന് കേരളാ കോൺഗ്രസ്-എം. ഇ​ന്ന​ലെ ഇ​വ​രെ സ​ന്ദ​ർ​ശി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​നേ​തൃ സം​ഘ​ത്തോ​ടാ​ണ് പ​രാ​തി പ​റ​ഞ്ഞ​ത്.

സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ, ജോ​സ​ഫ് എം.​പു​തു​ശേ​രി, പ്രി​ൻ​സ് ലൂ​ക്കോ​സ്, വി​ജി. എം.​തോ​മ​സ്, സ​ണ്ണി തെ​ക്കേ​ടം, ബേ​ബി മൂ​ഴി​പ്പാ​റ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.അ​തി​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ഭീ​ക​രാ​വ​സ്ഥ വി​വ​രി​ച്ചു. പ്ര​തി​ക​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഇ​പ്പോ​ഴും ഭീ​ക​രാ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ൽ വീ​ടു​ക​ളി​ലേ​ക്കു പോ​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ​ന്നു അ​വ​ർ പ​റ​ഞ്ഞു.​

എ​ൻ​ജി​നിയ​റിം​ഗ് പ​രീ​ക്ഷ എ​ഴു​തേ​ണ്ട കു​ട്ടി​യു​ൾ​പ്പെ​ടെ ഇ​തി​ലു​ണ്ട്. ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഇ​പ്പോ​ഴും അ​ക്ര​മി​ക​ൾ അ​ഴി​ഞ്ഞാ​ടു​ന്ന​തു ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ​ന്നു പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്.​തോ​മ​സ് എം​എ​ൽ​എ പ​റ​ഞ്ഞു.​ ഇ​തി​നി​ട​യി​ൽ പ്ര​ധാ​ന റോ​ഡി​ൽ നി​ന്നു പ​ള്ളി​യി​ലേ​യ്ക്കു​ള്ള വ​ഴി​യി​ലേ​ക്കു തി​രി​ഞ്ഞ​പ്പോ​ൾ സി.​എ​ഫ്. തോ​മ​സും ജോ​സ​ഫ് എം. ​പു​തു​ശേ​രി​യും സ​ഞ്ച​രി​ച്ച വാ​ഹ​നം വ​നി​ത​ക​ള​ട​ക്ക​മു​ള​ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു.​

സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഭ​യ​ന്നു വീ​ട്ടി​ൽ പോ​കാ​നാ​വാ​തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കു ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി പ​ള്ളി​യി​ൽ ത​ന്നെ ക​ഴി​യേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം കേ​ര​ള​ത്തി​നാ​കെ അ​പ​മാ​ന​ക​ര​മാ​ണ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി എം.​പി പ​റ​ഞ്ഞു.

Related posts