ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ച്ച​ശേ​ഷം സു​ഹൃ​ത്തി​ന്‍റെ മാ​ല ക​വ​ർ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

ഈ​രാ​റ്റു​പേ​ട്ട: ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ച്ച​ശേ​ഷം സു​ഹൃ​ത്തി​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഈ​രാ​റ്റു​പേ​ട്ട മു​രി​ക്കോ​ലി​ൽ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ കു​ഞ്ഞി മ​നാ​ഫ് എ​ന്ന് വി​ളി​ക്കു​ന്ന കെ.​എ. മ​നാ​ഫി (35) നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി ക​ഴി​ഞ്ഞ​ദി​വ​സം തി​ട​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നൊ​പ്പം അ​മ്പാ​റ ഭാ​ഗ​ത്തി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും തു​ട​ർ​ന്ന് ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന മാ​ല​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​ൻ എ​സ്ഐ ജി​ബി​ൻ തോ​മ​സ്, അ​ല​ക്സ്, സി​പി​ഒ​മാ​രാ​യ ശ​ര​ത് കൃ​ഷ്ണ​ദേ​വ്, ജി​നു ജി. ​നാ​ഥ്, രാ​ഹു​ൽ, രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഈ​രാ​റ്റു​പേ​ട്ട സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് മ​നാ​ഫ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment