മദ്യപാനിയായ അഗസ്റ്റിൻ വീട്ടിൽ വഴക്കിടുന്നത് നിത്യസംഭം; ഭാര്യയോടുള്ള കലിപ്പ് തീർത്തത് പി​ഞ്ചു​കു​ഞ്ഞി​നെ പൊ​ള്ള​ലേ​ൽ​പ്പി​ച്ച്; കു​റ്റം ഏ​റ്റെ​ടു​ക്കാ​ൻ 5വയസുകാരനെ ഭീഷണിപ്പെടുത്തി യെന്ന് അമ്മൂമ്മയുടെ വെളിപ്പെടുത്തൽ

വി​ഴി​ഞ്ഞം: മ​ദ്യ​പി​ച്ചെ​ത്തി പി​ഞ്ചു​കു​ഞ്ഞി​നെ ഇ​സ്തി​രി​പ്പെ​ട്ടി​കൊ​ണ്ട് പൊ​ള്ള​ലേ​ൽ​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. മു​ല്ലൂ​ർ കു​ഴി​വി​ളാ​കം കോ​ള​നി​യി​ൽ അ​ഗ​സ്റ്റി​ൻ (31) നെ ​വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.ഇ​ട​തു കാ​ലി​ൽ സാ​ര​മാ​യി പ​രു​ക്കേ​റ്റ ഒ​ന്ന​ര വ​യ​സു​കാ​രി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​

ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ അ​ഗ​സ്റ്റി​ൻ കു​ഞ്ഞി​നെ പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ഞ്ച് വ​യ​സു​ള്ള മ​ക​നോ​ട് കു​റ്റം ഏ​റ്റെ​ടു​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നും അ​റ​സ്റ്റി​ലാ​യ പ്ര​തി നേ​ര​ത്തെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വെ​ള്ളി രാ​ത്രി​യി​ലു​ണ്ടാ​യ സം​ഭ​വം കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​തി​ലൂ​ടെ​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.

എ​ല്ലാ ദി​വ​സ​വും ത​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന കു​ഞ്ഞി​നെ നാ​ലു ദി​വ​സ​മാ​യി കാ​ണാ​നി​ല്ലാ​ത്ത​തു ശ്ര​ദ്ധി​ച്ച അ​മ്മൂ​മ്മ തി​ങ്ക​ളാ​ഴ്ച മു​ല്ലൂ​രി​ലെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​ന്‍റെ കാ​ലി​ലെ മു​റി​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

കാ​ര്യ​മ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​ഞ്ച് വ​യ​സു​ള്ള മൂ​ത്ത​മ​ക​ൻ ഇ​സ്തി​രി​പ്പെ​ട്ടി ചൂ​ടാ​ക്കി പൊ​ള്ള​ലേ​ൽ​പ്പി​ച്ച​തെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്. സം​ശ​യം തോ​ന്നി​യ അ​മ്മൂ​മ്മ പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

കു​റ​ച്ചു നാ​ൾ മു​ൻ​പ് കു​ഞ്ഞി​ന്‍റെ നെ​ഞ്ചി​ൽ പൊ​ള്ള​ലേ​ൽ​പ്പി​ച്ച സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സി​ന് വി​വ​രം കി​ട്ടി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment