ബിജെപി വാ​ദം ശ​രി​യോ;  പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ വൃ​ദ്ധ ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റി​ല്ലെ? സത്യം ഇതാണ്….

 

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തെ ലാ​ത്തി​ച്ചാ​ര്‍​ജും ക​ണ്ണീ​ര്‍​വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും ഉ​ള്‍​പ്പെ​ടെ സ​ര്‍​വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യാ​ണ് പോ​ലീ​സ് നേ​രി​ടു​ന്ന​ത്. പ്രാ​യ​മാ​യ ക​ര്‍​ഷ​ക​നെ പോ​ലീ​സ് അ​ടി​ക്കു​ന്ന ദൃ​ശ്യം ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി.

പി​ടി​ഐ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ര​വി ചൗ​ധ​രി എ​ടു​ത്ത ചി​ത്ര​മാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഈ ​ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ രാ​ഹു​ല്‍ ഗാ​ന്ധി​യ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ വൃ​ദ്ധ​ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റ സം​ഭ​വം വ്യാ​ജ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ബി​ജെ​പി രം​ഗ​ത്തെ​ത്തി.

ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് ഇ​തിന്‍റെ വീ​ഡി​യോ പു​റ​ത്തു​വി​ട്ട് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ പ​റ​യു​ന്നു. ഇ​ന്ത്യ ക​ണ്ട​തി​ല്‍ ഏ​റ്റ​വും മോ​ശം പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി എ​ന്ന കു​റി​പ്പോ​ടെ മാ​ള​വ്യ ഈ ​വീ​ഡി​യോ ട്വീ​റ്റ് ചെ​യ്തു.

ബി​ജെ​പി അ​നു​കൂ​ല ട്വി​റ്റ​ര്‍ പേ​ജാ​ണ് ആ​ദ്യം ഈ ​വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. വൃ​ദ്ധ​ക​ര്‍​ഷ​ക​നെ പോ​ലീ​സ് തൊ​ട്ടി​ട്ടി​ല്ല, വ​ടി വീ​ശു​ക​മാ​ത്ര​മാ​ണ് ചെ​യ്ത​ത്. പ​ക്ഷെ പോ​ലീ​സി​നെ വി​ല്ലി​നാ​ക്കാ​ന്‍ ഈ ​ചി​ത്രം സ​മ​ര്‍​ഥ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു-​പൊ​ളി​റ്റി​ക്ക​ല്‍ കി​ഡ എ​ന്ന ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ബി​ജെ​പി​യു​ടെ വാ​ദം ശ​രി​യാ​ണോ? ക​ര്‍​ഷ​ക​ന് അ​ടി​യേ​റ്റി​ട്ടി​ല്ലെ? ബി​ജെ​പി വാ​ദം അ​ര്‍​ഥ​സ​ത്യം മാ​ത്ര​മാ​ണ്. കാ​ര​ണം ഈ ​വീ​ഡി​യോ​യു​ടെ മു​ന്‍​പു​ള്ള ഭാ​ഗം കൂ​ടി ഉ​ണ്ടാ​യാ​ല്‍ മാ​ത്ര​മേ പൂർണ ചിത്രം മനസിലാകൂ.

ലാ​ത്തി​ച്ചാ​ര്‍​ജി​നി​ടെ സുഖ്ദേവ് സിംഗ് എന്ന വൃ​ദ്ധ ക​ര്‍​ഷ​ക​നെ ഒ​രു പോ​ലീ​സു​കാ​ര​ന് ലാ​ത്തി​ക്ക് അ​ടി​ക്കു​ന്നു. അ​ടി​യേ​റ്റ ഇ​ദ്ദേ​ഹം ഓ​ടി​പ്പോ​കു​മ്പോ​ള്‍ ര​ണ്ടാ​മ​ത് മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന്‍ കൂ​ടി അ​ടി​ക്കു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാ​മ​ത്തെ പോ​ലീ​സു​കാ​ര​ന്‍റെ അ​ടി​യേ​ല്‍​ക്കാ​തെ ഇ​ദ്ദേ​ഹം ര​ക്ഷ​പെ​ട്ട് ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​മാ​ണ് ബി​ജെ​പി നേ​താ​വ് പ​ങ്കു​വ​ച്ച​ത്.

ഈ ​വീ​ഡി​യോ പ്ര​കാ​രം ക​ര്‍​ഷ​ക​ന് അ​ടി​യേ​ല്‍​ക്കു​ന്നി​ല്ല. ആ​ദ്യ​ത്തെ പോ​ലീ​സു​കാ​ര​ന്‍ അ​ടി​ക്കു​ന്ന ഭാ​ഗം വെ​ട്ടി​മാ​റ്റി​യ​തി​നു ശേ​ഷം ര​ണ്ടാ​മ​ത്തെ പോ​ലീ​സു​കാ​ര​ന്‍ ലാ​ത്തി വീ​ശു​ന്ന​തിന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ബി​ജെ​പി അ​നു​കൂ​ല കേ​ന്ദ്ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

അ​ടി​യേ​റ്റ​ത് സ്ഥി​രീ​ക​രി​ക്കാ​നാ​യ​ത് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ര​വി ചൗ​ധ​രി ഈ ​സം​ഭ​വ​ത്തി​ന്‍റെ മ​റ്റൊ​രു ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ല്‍ ന​ല്‍​കി​യ​തോ​ടെ​യാ​ണ്. ഇ​തി​ല്‍ വൃ​ദ്ധ​ന് അ​ടി​യേ​ല്‍​ക്കു​ന്ന​ത് വ്യ​ക്ത​മാ​യി കാ​ണാ​ന്‍ സാ​ധി​ക്കും.

ബൂംലൈവ് സുഖ്ദേവ് സിംഗിനെ ഹരിയാന-ഡൽഹി അതിർത്തിയി ൽ കണ്ടെത്തി. ലാത്തി ചാർജിൽ സുഖ്ദേവ് സിംഗിന് കൈത്തണ്ട യ്ക്കും പുറത്തിനും കാൽ മസിലിനുമാണ് പരിക്കുപറ്റിയതെന്ന് അദ്ദേഹം പറയുന്നു.

Related posts

Leave a Comment