ഇത് വല്ലാത്ത പരീക്ഷയായിപ്പോയി…! കാ​സ​ർ​ഗോ​ട്ടെ കോ​വി​ഡ് ബാ​ധി​ത​രി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യും; 10 എ ക്ലാ​സി​ലി​രു​ന്ന് പ​രീ​ക്ഷ എ​ഴു​തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണം​

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​മു​ണ്ടെ​ന്ന് സ്ഥി​രീ​ക​ര​ണം. കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​വി​ദ്യാ​ർ​ഥി​നി​ക്കൊ​പ്പ​മി​രു​ന്ന് പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്ന​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. 10 എ ​എ​ന്ന ക്ലാ​സി​ലി​രു​ന്നാ​ണ് കു​ട്ടി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഈ ​ക്ലാ​സി​ൽ ഇ​രു​ന്ന​വ​രോ​ടാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഒ​പ്പം വി​ദ്യാ​ർ​ഥി​നി​യു​ടെ സ​ഹ​പാ​ഠി​ക​ളോ​ടും ഐ​സൊ​ലേനി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ ​ക്ലാ​സി​ൽ പ​രീ​ക്ഷ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ൻ​വി​ജി​ലേ​റ്റ​റും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി വ​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ‌.

കാ​സ​ർ​ഗോ​ട്ട് വെ​ള്ളി​യാ​ഴ്ച മാ​ത്രം 34 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ 80 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment