ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ 13കാ​രി​ക്ക് വെ​ട്ടേ​റ്റു; ത​ല​യ്ക്കേ​റ്റ പരിക്ക് ഗു​രു​ത​ര​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: കാ​ക്ക​നാ​ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ 13കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് വെ​ട്ടേ​റ്റു. കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന ഇ​ത​ര​ സം​സ്ഥാ​ന​ക്കാ​രി​യാ​യ സൈ​ബ അ​ക്താ​ര എ​ന്ന പെ​ണ്‍​കു​ട്ടി​ക്കാ​ണ് ത​ല​ക്ക് വെ​ട്ടേ​റ്റ​ത്.​

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രു സ്ത്രീ ​മ​റ്റൊ​രു​സ്ത്രീ​യെ വാ​ക്ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക്ക് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണം ത​ട​യാ​ന്‍ ​ശ്ര​മി​ച്ച മ​റ്റൊ​രാ​ള്‍​ക്കും പ​രു​ക്കേ​റ്റു.

അ​തേ​സ​മ​യം, എ​ന്താ​ണ് ത​ര്‍​ക്ക​ത്തി​ന് കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment