വീട്ടിൽ അതിക്രമിച്ചു കയറി ശല്യം ചെയ്തവർക്കെതിരേ പോലീസിൽ പരാതി നൽകി; രാത്രിയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ബൈ​ക്കി​ൽ എ​ത്തി​യ മുഖംമൂടി സം​ഘം ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് നി​ർ​ത്തി ഡ്രൈ​വ​റെ വ​ലി​ച്ച് പു​റ​ത്തി​ട്ട ശേ​ഷം യാ​ത്ര​ക്കാ​ര​നെ ത​ല​യ​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ത​ല​യി​ൽ ഇ​രു​ന്പു പൈ​പ്പ് കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ നി​ല​യി​ൽ ന​ന്തി​പു​ലം ക​ന​ക​പ്പി​ള്ളി വീ​ട്ടി​ൽ ബാ​ല​കൃ​ഷ​ണ​ന്‍റെ മ​ക​ൻ വി​ഷ​ണു(25)​വി​നെ തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽകോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ രാ​ത്രി ഒ​ന്പ​ത​ര​യ​ക്കാ​ണ് സം​ഭ​വം. ഓ​ട്ടോ​യി​ൽ വ​രി​ക​യാ​യി​രു​ന്ന വി​ഷ്ണു വി​ടി​ന​ടു​ത്ത് എ​ത്താ​റാ​യ​പ്പോ​ൾ ര​ണ്ട് ബൈ​ക്കു​ക​ളി​ൽ എ​ത്തി​യ ഹെ​ൽ​മ​റ്റ് ധ​രി​ച്ച സം​ഘം ബൈ​ക്കു​ക​ൾ ഓ​ട്ടോ​യ​ക്ക് കു​റ​കെ ഇ​ട്ട് ഡ്രൈ​വ​റെ പി​ടി​ച്ച പു​റ​ത്തേ​ക്കി​ട്ട ശേ​ഷം മാ​രാ​ക​യു​ധം കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ഷ​ണു​വി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​രു​ന്പ് വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ ഇ​യാ​ൾ ആ​ക്ര​മി​ക​ളെ ത​ള​ളി മാ​റ്റി നി​ല​വി​ളി​ച്ച് കൊ​ണ്ട് ഓ​ടി സ​മി​പ​ത്തെ വി​ട്ടി​ൽ അ​ഭ​യം പ്രാ​പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​വ​രു​ന്ന​ത് ക​ണ്ട് അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ടു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് നാ​ട്ടു​കാ​ര​നാ​യ ഒ​രാ​ൾ​ക്കെതി​രെ വി​ഷ​ണു​വി​ന്‍റെ വീ​ട്ടു​കാ​ർ ഇ​രി​ങ്ങ​ല​ക്കു​ട വ​നി​ത പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​ട്ടി​ൽ അ​തി​ക്ര​മി​ച്ച് വ​ന്ന് അ​സ​ഭ്യം പ​റ​യു​ക​യും അ​നാ​വ​ശ്യ​മാ​യി കോ​ളിം​ഗ് ബെ​ല്ല​ടി​ച്ച് ശ​ല്ല്യം ചെ​യ്യു​ന്ന​തി​നു​മെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഇ​താ​ണ് മൂ​ഖ​മൂ​ടി ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

Related posts