എല്ലാം അവരുടെ അഭിപ്രായങ്ങൾക്ക് ശരിയാക്കാം..! അട്ടപ്പാടിയിലെ കാർഷിക വികസന പദ്ധതികൾ ആദിവാസികളുടെ അഭിപ്രായങ്ങൾ പരിഗണിച്ചുമാത്രമെന്ന് മന്ത്രി

അ​ഗ​ളി: ആ​ദി​വാ​സി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ​രി​ഗ​ണി​ച്ചു മാ​ത്ര​മേ അ​ട്ട​പ്പാ​ടി​യി​ൽ കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യു​ള്ളൂവെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കൃഷി വ​കു​പ്പും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്ര​ത്യേ​ക കാ​ർ​ഷി​ക മേ​ഖ​ലാ പ​ദ്ധ​തി​യാ​യ “മി​ല്ല​റ്റ് വി​ല്ലേ​ജ്’ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​ട്ട​പ്പാ​ടി​യി​ലെ പ​ര​ന്പ​രാ​ഗ​ത കൃ​ഷി രീ​തി​ക​ൾ​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ മി​ല്ല​റ്റ് വി​ല്ലേ​ജ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ശി​ശു​മ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ നേ​രി​ടു​ന്ന ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം പോ​ഷ​കാ​ഹാ​ര​ക്കു​റ​വാ​ണ്. അ​ട്ട​പ്പാ​ടി​യി​ലെ പ​ര​ന്പ​രാ​ഗ​ത ചെ​റു​ധാ​ന്യ കൃ​ഷി​യി​ലു​ണ്ടാ​യ ത​ക​ർ​ച്ച​യാ​ണ് പോ​ഷ​കാ​ഹാ​ര കു​റ​വി​നു കാ​ര​ണ​മാ​യ​ത്. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ചെ​റു​ധാ​ന്യ കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ പ​ദ്ധ​തി​യാ​ണ് മി​ല്ല​റ്റ് വി​ല്ലേ​ജ്.

ജി​ല്ലാ ക​ളക്ടർ പ​ദ്ധ​തി പു​രോ​ഗ​തി നേ​രി​ട്ടു വി​ല​യി​രു​ത്തും. ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ച് സം​സ്ക​ര​ണം ന​ട​ത്തി മൂ​ല്യ​വ​ർ​ധി​ത ഉ​ത്പന്ന​ങ്ങ​ളാ​ക്കി വി​പ​ണി ക​ണ്ടെ​ത്തും. മി​ച്ചം വ​രു​ന്ന​വ സ​ർ​ക്കാ​ർ നേ​രി​ട്ട് ഏ​റ്റെ​ടു​ത്തു വി​പ​ണ​നം ചെ​യ്യും. ക​ർ​ഷ​ക​നു ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കും. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഉ​ത്പ​ന്ന​ങ്ങ​ളെ​ന്ന പേ​രി​ലാ​കും വി​പ​ണി ക​ണ്ടെ​ത്തു​ക. ഇ​തി​നാ​യി ആ​ദി​വാ​സി ക​ർ​ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി ഫാ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​ന്പ​നി തു​ട​ങ്ങും. ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​നാ​യി സം​ഭ​ര​ണ മി​ല്ല് ഉ​ട​ൻ നി​ർ​മി​ക്കും. ഇ​തി​നാ​യി കോ​ട്ട​ത്ത​റ ആ​ടു വ​ള​ർ​ത്ത​ൽ ഫാ​മി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെന്നു മന്ത്രി പറഞ്ഞു.

അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ം​ചാ​ള ഉൗ​രി​ലെ കൃ​ഷി​ഭൂ​മി ഉ​ഴു​ത് വി​ത്തുവി​ത​ച്ചാ​ണ് മ​ന്ത്രി പ​ദ്ധ​തി​ക്കുതു​ട​ക്ക​മി​ട്ട​ത്. ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​യാ​ൻ ഉൗ​രി​ലെ​ത്തി​യ മ​ന്ത്രി​യെ പ​ര​ന്പ​രാ​ഗ​ത ആ​ദി​വാ​സി നൃ​ത്ത​ത്തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ സ്വീ​ക​രി​ച്ച​ത്. മൂ​ന്നു​വ​ർ​ഷ​ത്തി​ന​കം 6.52 കോ​ടി ചെ​ല​വി​ട്ടാ​ണ് 34 ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. റാ​ഗി, ചോ​ളം, ചാ​മ, എള്ള്, പ​ഴം​ പ​ച്ച​ക്ക​റി, കി​ഴ​ങ്ങുവ​ർ​ഗ​ങ്ങ​ൾ, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ പ​ര​ന്പ​രാ​ഗ​ത കൃ​ഷി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി മേ​ഖ​ല​യെ ചെ​റു​ധാ​ന്യ ഗ്രാ​മ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​ഗ​ളി കി​ല പ​രി​ശീ​ല​ന ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ. ഷം​സു​ദീ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ ക​ളക്ട​ർ ഡോ. ​പി. സു​രേ​ഷ് ബാ​ബു, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​രി രേ​ശ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ, ര​ത്തി​ന​രാ​മ​മൂ​ർ​ത്തി, ജ്യോ​തി അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​രാ​ധാ​കൃ​ഷ്ണ​ൻ, കൃഷി വ​കു​പ്പ് അ​ഡീ​. ഡ​യ​റ​ക്ടർ എ​സ്. ജ​നാ​ർ​ദ​ന​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഉൗ​ര് മൂ​പ്പ​ൻ​മാ​ർ, ആ​ദി​വാ​സി ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു.

Related posts