ക​ടി​ച്ച പാ​മ്പി​നെ ക​ടി​ച്ചു​മു​റി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി; യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

ക​ടി​ച്ച പാ​മ്പി​നെ ക​ടി​ച്ചു​മു​റി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പാ​മ്പി​നോ​ടു​ള്ള ദേ​ഷ്യം തീ​ര്‍​ക്കാ​ൻ രാ​ജ്കു​മാ​ർ എ​ന്ന​യാ​ളാ​ണ് ഇ​ക്കാ​ര്യം ചെ​യ്ത​ത്. പാ​മ്പു​ക​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഇ​യാ​ള്‍ ചി​കി​ത്സ​യി​ലാ​ണ്.

ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വി​വാ​ഹാ​ഘോ​ഷ​ത്തി​നി​ടെ വീ​ട്ടി​നു​ള്ളി​ൽ ക​ട​ന്ന പാ​മ്പ് രാ​ജ്കു​മാ​റി​നെ കടി​ച്ചു. എ​ന്നാ​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ജ്കു​മാ​ർ പാ​മ്പി​നെ പി​ടി​കൂ​ടി ക​ടി​ച്ചു​മു​റി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി. ഏ​താ​നും നി​മി​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്കു​മാ​ർ ബോ​ധ​ര​ഹി​ത​നാ​യി നി​ലം​പ​തി​ച്ചു.

രാ​ജ്കു​മാ​റി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഇ​റ്റ ഗ​വ. ആ​ശു​പ​ത്രി ഡോ​ക്ട​ർ എ​ൻ.​പി. സിം​ഗ് പ​റ​ഞ്ഞു.

Related posts