ച​ന്ദ​ന​മ​രം മു​റി​ക്കാ​ൻ ശ്ര​മി​ച്ച​ മണ്ണാർക്കാട് സ്വദേശി പി​ടി​യി​ൽ; അറസ്റ്റിലായ പ്രതിയുടെ പക്കൽ നിന്ന് പിടികൂടിയത് അറുപതുകിലോയുടെ ചന്ദന തടികൾ

കോ​യ​ന്പ​ത്തൂ​ർ: ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി രാ​മ​നാ​ണ് (65) അ​റ​സ്റ്റി​ലാ​യ​ത്. പോ​ലു​വം​പ​ട്ടി വ​ന​മേ​ഖ​ല​യി​ൽ​നി​ന്നാ​ണ് ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ച​ത്.ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ശി​രു​വാ​ണി, കു​റ്റാ​ലം, പോ​ളു​വം​പ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ന്ദ​ന​മോ​ഷ​ണം പ​തി​വാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​ന്ദ​ന​മ​രം മു​റി​ച്ചി​രു​ന്ന രാ​മ​നെ പി​ടി​കൂ​ടി​യ​ത്.കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും അ​റു​പ​തു​കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി.

Related posts