സൈ​നി​ക​ന്‍റെ വി​ധ​വ​യെ കയ്യേറ്റം ചെയ്തെന്ന പരാതി;  എൻ.ജി.ഒ ജില്ലാ സെക്രട്ടറിക്കും ഗ്രാമപഞ്ചായത്ത് അംഗത്തിനുമെതിരേ കേസെടുത്തു

ഹ​രി​പ്പാ​ട്:സൈ​നി​ക​ന്‍റ വി​ധ​വ​യെ എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വീ​ട്ടി​ൽ ക​യ​റി ക​യ്യേ​റ്റം ചെ​യ്ത പ​രാ​തി​യി​ൻ മേ​ൽ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ണ്ട​ല്ലൂ​ർ തെ​ക്ക് വി​നു​ഭ​വ​ന​ത്തി​ൽ പ്ര​സ​ന്ന​യു​ടെ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ.​ബ​ഷീ​ർ, സ​ഹോ​ദ​ര​ൻ ഹ​ക്കിം, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ നി​യാ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​ര​മ്യ എ​ന്നി​വ​ർ​ക്കെ​തി​രെ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ര​ണ്ടാം തീ​യ​തി യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. പ്ര​സ​ന്ന​യു​ടെ വീ​ടി​ന് ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ചു​റ്റു​മ​തി​ൽ കെ​ട്ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​യാ​ൻ ആ​ണ് ബ​ഷീ​റും ബ​ന്ധു​ക്ക​ളും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. ഹ​ക്കിം പ്ര​സ​ന്ന​യു​ടെ അ​യ​ൽ​വാ​സി​യാ​ണ്.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല എ​ന്ന് പ്ര​സ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​ക​നെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പി​ക്കു​ന്നു എ​ന്നാ​ൽ അ​സ​ഭ്യം പ​റ​ഞ്ഞെ​ന്ന പ​രാ​തി മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്നാ​ണ് ക​ന​ക​ക്കു​ന്ന് എ​സ്.​ഐ. ജി.​സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞ​ത്.

ഇ​രു​കൂ​ട്ട​രെ​യും വി​ളി​ച്ച് ഒ​ത്തു​തീ​ർ​പ്പാ​ക്കി വി​ട്ട​താ​ണെ​ന്നും മ​ക​നെ​തി​രെ ക​ള​ള​ക്കേ​സ്സെ​ടു​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തി​ൽ വാ​സ്ത​വ​മി​ല്ലെ​ന്നും എ​സ്.​ഐ. പ​റ​ഞ്ഞു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​രേ​ന്ദ്ര​ൻ വീ​ണ്ടും പ്ര​സ​ന്ന​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ ക​ന​ക​ക്കു​ന്ന് എ​സ്.​ഐ.​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്നാ​ണ് ബ​ഷീ​റി​നും ബ​ന്ധു​ക്ക​ൾ ക്കും ​എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.ത​ർ​ക്ക സ്ഥ​ല​ത്ത് നി​ർ​മാ​ണം ന​ട​ത്തി​യെ​ന്ന​റി​ഞ്ഞാ​ണ് താ​ൻ അ​വി​ടെ ചെ​ന്ന​തെ​ന്നും പ​രാ​തി കെ​ട്ടി​ച്ച​മ​ച്ചാ​താ​ണെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ര​മ്യ പ​റ​ഞ്ഞു.

Related posts