ഓണ്‍ലൈനിലൂടെ മുറി ബുക്ക് ചെയ്തവർ വൈകിയെത്തി; മൂന്നാറിൽ റിസോട്ടുകാർ മർദിച്ചെന്ന പരാതിയുമായി കാലടി‍ സ്വദേശികൾ; റിസോട്ടിൽ നടന്ന സംഭവം ഇങ്ങനെ…

തൊ​ടു​പു​ഴ: മൂ​ന്നാ​റി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ​ഞ്ചാ​രി​ക​ളെ റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കാ​ല​ടി​യി​ൽ നി​ന്നെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്. അ​ഞ്ചു പേ​ർ കാ​ല​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. മ​ർ​ദ​ന​മേ​റ്റ​വ​രു​ടെ പ​രാ​തി​യി​ൽ കാ​ല​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഓ​ണ്‍​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്തി​രു​ന്ന മു​റി​ക​ൾ വൈ​കി​യെ​ത്തി​യെ​ന്ന പേ​രി​ൽ റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ ന​ൽ​കാ​തി​രു​ന്ന​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഓ​ണ്‍​ലൈ​ൻ വ​ഴി മൂ​ന്നാ​ർ ടൗ​ണി​ലു​ള്ള റി​സോ​ർ​ട്ടി​ൽ നാ​ലു എ​സി മു​റി​ക​ളാ​ണ് സം​ഘം ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. പ​ക​ൽ എ​ത്തു​മെ​ന്നാ​യി​രു​ന്നു ഇ​വ​ർ റി​സോ​ർ​ട്ട് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സം​ഘം റി​സോ​ർ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ രാ​ത്രി പ​ത്തു മ​ണി​യാ​യി. മൂ​ന്നാ​റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് ഇ​വ​ർ റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്.

കൂ​ടാ​തെ ട്രാ​ഫി​ക് കു​രു​ക്കി​ൽ പെ​ട്ട​താ​യും സ​ന്ദ​ർ​ശ​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ സ​മ​യം വൈ​കി​യ​തി​നാ​ൽ മു​റി​ക​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​ണ് പ്ര​ശ്നം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങാ​ൻ കാ​ര​ണം. മു​റി​ക​ൾ വേ​ണ​മെ​ന്ന് സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ ശ​ഠി​ച്ച​തോ​ടെ വാ​ക്കു​ത​ർ​ക്ക​മാ​യി. മു​റി​ക​ൾ മ​റ്റു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നും ഇ​നി ന​ൽ​കാ​നാ​വി​ല്ലെ​ന്നും റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ​തോ​ടെ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ലെ​ത്തി.

തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ൽ മു​റി ബു​ക്ക് ചെ​യ്യു​ന്പോ​ഴു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ സം​ഘം പാ​ലി​ച്ചി​ല്ലെ​ന്നും ഇ​വ​ർ മ​ദ്യ​പി​ച്ചെ​ത്തി​യാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തെ​ന്നും റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ർ​ദ​ന​മേ​റ്റ​വ​ർ മൂ​ന്നാ​റി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യാ​ണ് കാ​ല​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related posts