നടുറോഡിൽ ദമ്പതികൾക്ക് മർദനമേറ്റ സംഭവം; സ​ജീ​വാ​ന​ന്ദ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന; ജാമ്യം തേടി വക്കീൽ മുഖേന അപേക്ഷ നൽകി പ്രതിയും

ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ലി​ൽ യു​വ​തി​യേ​യും യു​വാ​വി​നേ​യും മ​ർ​ദ്ദി​ച്ച സ​ജീ​വാ​ന​ന്ദ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യി സൂ​ച​ന. സം​ഭ​വം ന​ട​ന്ന് നാ​ല് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

പ്ര​തി സ​ജീ​വാ​ന​ന്ദ​ന്‍റെ മൊ​ബൈ​ൽ​ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ പ്ര​തി​യു​ടെ വീ​ട്ടി​ലും ബ​ന്ധി​വീ​ടു​ക​ളി​ലും പോ​ലീ​സ് എ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി സ​ജീ​വാ​ന​ന്ദ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് സൂ​ച​ന.

പ്ര​തി​യു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ഫോ​ണു​ക​ൾ സ്വി​ച്ച് ഓ​ഫ് ആ​ണ്. ടി​പ്പ​ർ ഡ്രൈ​വ​റാ​യ പ്ര​തി ക​ർ​ണാ​ട​ക​യി​ലെ ബ​ന്ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​ണ്ടോ​യെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ​ജീ​വാ​ന​ന്ദ് മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നും ശ്ര​മി​ക്കു​ന്നു​ണ്ട്. ക​ൽ​പ്പ​റ്റ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

Related posts