കുസൃതിക്കുരുന്നുകളെ മെരുക്കാൻ ക്ലാ​സ് ടീ​ച്ച​റുടെ തന്ത്രം ഹി​റ്റാ​യി; പാ​ഴ്ക​ട​ലാ​സി​ൽ പി​റ​ന്ന​തു കൗ​തു​കക്കാ​ഴ്ച

പ​ന​ങ്ങാ​ട്: കു​സൃ​തി​ക​ളെ മെ​രു​ക്കാ​ൻ ക്ലാ​സ് ടീ​ച്ച​ർ പ്ര​യോ​ഗി​ച്ച തന്ത്രം ഹി​റ്റാ​യി; പാ​ഴ്ക​ട​ലാ​സി​ൽ പി​റ​ന്ന​തു കൗ​തു​കക്കാ​ഴ്ച. ശ്രീ​നാ​രാ​യ​ണ​പു​രം പ​ന​ങ്ങാ​ട് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സിലാ​ണ് ടീ​ച്ച​റു​ടെ ത​ന്ത്രം.

ക്ലാ​സിൽ ഇ​രി​പ്പു​റ​യ്ക്കാ​ത്ത കു​സൃ​തി​ക​ളെ മ​ര്യാ​ദ രാ​മ​ൻ​മാ​രാ​ക്കു​വാ​നാ​യാ​ണ് ക്ലാ​സ് ടീ​ച്ച​ർ സിം​പി​ൾ ത​ന്ത്രം പ്ര​യോ​ഗി​ച്ച​ത്. പ​ല മാ​ർ​ഗങ്ങ​ളും പ​രീ​ക്ഷി​ച്ച് തോ​റ്റി​ട​ത്താ​ണ് ക​ട​ലാ​സ് സൂ​ത്രം വി​ജ​യം ക​ണ്ട​ത്. വാ​യി​ച്ചു ക​ഴി​ഞ്ഞ പ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൗ​തു​ക വ​സ്തു​ക്ക​ൾ നി​ർ​മിക്കു​ന്നതു കു​ട്ടി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചു.

ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ക​ട​ലാ​സു​മാ​യി മ​ല്ലി​ട്ട കു​ട്ടി​ക​ൾ കൊ​ച്ചു സൈ​ക്കി​ൾ മാ​തൃ​ക ഉ​ൾ​പ്പ​ടെ​ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മിച്ചു. മ​ല​യാ​ളം അ​ധ്യാപി​ക​യാ​യ സി​ംപിൾ ക്രാ​ഫ്റ്റ് വി​ഷ​യ​ത്തി​ലും വി​ദ​ഗ്ധയാ​ണ് . ടീ​ച്ച​റു​ടെ ത​ന്ത്രം വി​ജ​യി​ച്ച​തോ​ടെ കു​ട്ടി​ക​ൾ ഒ​ന്ന​ട​ങ്കം ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് .

Related posts