അ​മ്മ​യും കാ​മു​ക​നും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കിയ കുട്ടിയെ ഐസിയുവിൽ കയറി കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്; പറ്റില്ലെന്ന് ഡോക്ടർമാർ; തർക്കങ്ങൾക്കൊടുവിൽ അകത്ത് കയറിയപ്പോൾ സംഭവിച്ചത്….

അ​മ്പ​ല​പ്പു​ഴ: ഐ​സി​യു​വി​ല്‍ ക​യ​റ​ണ​മെ​ന്ന ആ​വ​ശ്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി വാ​ക്കുത​ര്‍​ക്കം.

അ​മ്മ​യും കാ​മു​ക​നും ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന മൂ​ന്ന് വ​യ​സു​കാ​ര​ന്‍ വൈ​ശാ​ഖി​നെ കാ​ണാ​നാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി.​വേ​ണു​ഗോ​പാ​ലും അ​മ്പ​ല​പ്പു​ഴ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മാ​യാ​ദേ​വി​യും വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്.

ഐ​സി​യു വി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യെ കാ​ണാ​ന്‍ ഇ​വ​ര്‍ അ​നു​വാ​ദം ചോ​ദി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ സ​മ്മ​തി​ച്ചി​ല്ല. പു​റ​ത്തുനി​ന്നു​ള്ള​വ​രെ ഐ​സി​യു വി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​റി​ല്ല​ന്നും ഇ​ത് അ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നും അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ത​ങ്ങ​ള്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​ണ​ന്നും കു​ട്ടി​യെ കാ​ണ​ണ​മെ​ന്നും നി​ര്‍​ബ​ന്ധം പി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് സൂ​പ്ര​ണ്ട് ഇ​ട​പെ​ട്ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍​കി.

ഐ​സി​യു​വി​ല്‍ ക​ഴി​യു​ന്ന മ​റ്റു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷ​ാക​ര്‍​ത്താ​ക്ക​ള്‍ ഈ ​ന​ട​പ​ടി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ര്‍​ത്തി​യ​തോ​ടെ അ​ല്‍​പ​നേ​രം സം​ഘ​ര്‍​ഷാ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​യി.

Related posts

Leave a Comment