ചായക്കട ഉടമയെ രാത്രിയിൽ വിളിച്ചുണർത്തി അടിച്ച് പരിക്കേൽപ്പിച്ചു; രണ്ടു പല്ലുകൾ കൊഴിഞ്ഞുപോയി; ഗുരുതര പരിക്കേറ്റ വിജയൻ ആശുപത്രിയിൽ

കുളത്തൂപ്പുഴ : ചാ​യ​ക്ക​ട​ക്കു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യ ഉ​ട​മ​യെ വി​ളി​ച്ചു​ണ​ർ​ത്തി ആ​ക്ര​മി​ച്ചു​പ​രി​ക്കേ​ൾ​പ്പി​ച്ചു. കു​ള​ത്തൂ​പ്പു​ഴ .ക​ല്ലു​വെ​ട്ടാം​കു​ഴി ല​ക്ഷ്മി​വി​ലാ​സ​ത്തി​ൽ വി​ജ​യ​ൻ​പി​ള​ള(55)​യാ​ണ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെഡിക്ക​ൽ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഇന്നലെ രാ​ത്രിയിൽ വി​ജ​യ​ൻ​പി​ള​ള ന​ട​ത്തു​ന്ന അ​മ്പ​ല​ക്ക​ട​വി​ലെ ചാ​യ​ക്ക​ട​യി​ൽ ക​ട​ന്നു​ക​യ​റി​യ അ​ക്ര​മി​ക​ൾ ഇ​യാ​ളെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​മു​ഖ​ത്ത് മാ​ര​ക​മാ​യി മു​റി​വേൽപ്പിച്ചശേഷം ര​ണ്ടു​പ​ല്ലു​ക​ൾ അ​ടി​ച്ചുതകർത്തു. ഗു​രു​ത​ര​മാ​യി മു​റി​വേ​റ്റ ഇ​യാ​ൾ രക്ഷക്കായി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ നി​ർ​ദേേ​ശി​ച്ചു മ​ട​ക്കു​ക​യാ​യി​രു​ന്നു.​

പി​ന്നീ​ട് പാ​ത​യോ​ര​ത്ത് അ​വ​ശ​നായി​ക​ണ്ട വി​ജ​യ​ൻ​പി​ള​ള​യെ നാ​ട്ടു​കാ​ർ കു​ള​ത്തൂ​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കേ​സ്ഭ​യ​ന്ന് ചി​കി​ത്സ നി​ക്ഷേ​ധി​ക്കു​ക​യ​യാ​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ വി​ജ​യ​ൻ​പി​ള​ള​യെ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ എ​ത്തി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ത്ഥി​ച്ചെ​ങ്കി​ലും അ​നൂ​കൂ​ല ന​ട​പ​ടി​ഉ​ണ്ടാ​യി​ല്ല.​ര​ക്തം​വാ​ർ​ന്ന് സ്റ്റേ​ഷ​ൻ പടിക്ക​ൽ അ​വ​ശ​നായി വീണ ഇ​യാ​ളെ സ​ഹാ​യി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ക്ഷേ​ധി​ച്ചു .

ഇ​തോ​ടെ സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്ന കു​ള​ത്തൂ​പ്പു​ഴ സി.​ഐ ഫോ​ണി​ലൂ​ടെ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​തി​നെ​തു​ട‌​ർ​ന്ന് പോ​ലീ​സ് ജീ​പ്പി​ൽ ഇ​യാ​ളെ ക​യ​റ്റി​കു​ള​ത്തൂ​പ്പു​ഴ​യി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.​എ​ന്നാ​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

Related posts