വീട് കുത്തിച്ചുറന്ന്  സ്വർണ ക​വ​ർ​ച്ച;  സഹോദരങ്ങളായ മോ​ഷ്ടാ​ക്ക​ൾ  പോലീസ് പിടിയിൽ

കു​ണ്ട​റ: പേ​ര​യം കു​ന്പ​ള​ത്ത് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് 22 പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കവർന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ മോ​ഷ്ടാ​ക്ക​ളെ കു​ണ്ട​റ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കു​ന്പ​ള​ത്തെ മേ​രി വി​ലാ​സം ക്ലീ​റ്റ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​ന്പ​ളം പാ​വോ​ട്ടു​മൂ​ല സൈ​ജു ഭ​വ​നി​ൽ സൈ​ജു(28), സൈ​ജു​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ അ​നീ​ഷ്(23) എ​ന്നി​വ​റാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടി​ന് വൈ​കു​ന്നേ​രം ആ​റി​നും രാ​ത്രി എ​ട്ടി​നും മ​ധ്യേ​യാ​യി​രു​ന്നു മോ​ഷ​ണം.

കു​ന്പ​ളം പ​ള്ളി​പ്പെ​രു​ന്നാ​ളി​ന് പ​ങ്കെ​ടു​ക്കാ​നാ​യി ക്ലീ​റ്റ​സും കു​ടും​ബ​വും വീ​ടു​പൂ​ട്ടി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​നു പി​ന്നി​ലെ ഗ്രി​ല്ലി​ൽ പി​ടി​ച്ചു ക​യ​റി ര​ണ്ടാം നി​ല​യി​ലെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ പ്ര​തി​ക​ൾ അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

പ​ണ​യ​മെ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും സ്വ​ർ​ണ​ക്ക​ട​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്.മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ്വ​ന്തം വീ​ടി​നു സ​മീ​പം കു​ഴി​ച്ചി​ട്ടി​രു​ന്നു. ഒ​രു നാ​ണ​യം കു​ണ്ട​റ​യി​ലെ പ​ണ​യ​മെ​ടു​പ്പ് സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം വ​ച്ചു. ഇ​താ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നെ സ​ഹാ​യി​ച്ച​ത്. കു​ഴി​ച്ചി​ട്ടി​രു​ന്ന സ്വ​ർ​ണം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts