’സേ​ഫ് പൊ​ന്നാ​നി’; വി​വാ​ഹ​സ​മ്മാ​ന​മാ​യി പു​തി​യൊ​രു  ആ​പ്ലി​ക്കേ​ഷ​നു​ണ്ടാ​ക്കി  വി​വാ​ഹാ​ഘോ​ഷം വേ​റി​ട്ട​താ​ക്കി​  സ​ൽ​മാ​ൻ

എ​ട​പ്പാ​ൾ: വി​വാ​ഹ​സ​മ്മാ​ന​മാ​യി പു​തി​യൊ​രു ആ​പ്ലി​ക്കേ​ഷ​നു​ണ്ടാ​ക്കി സ​ൽ​മാ​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്നു. സ​മൂ​ഹ​ത്തി​നൊ​ന്നാ​കെ ഗു​ണ​പ​ര​മാ​യി മാ​റു​ന്ന ആ​ൻ​ഡ്രോ​യി​ഡ് ആ​പ്ലി​ക്കേ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചാ​ണ് പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ സ​യ്യി​ദ് സ​ൽ​മാ​ൻ വി​വാ​ഹാ​ഘോ​ഷം വേ​റി​ട്ട​താ​ക്കി​യ​ത്.

ജ​ന​ങ്ങ​ളു​ടെ ഏ​തു​ത​ര​ത്തി​ലു​ള്ള പ​രാ​തി​യും ഏ​തു​സ​മ​യ​ത്തും ഫോ​ട്ടോ, വീ​ഡി​യോ, ഓ​ഡി​യോ സ​ഹി​തം പോ​ലീ​സി​ൽ അ​റി​യി​ക്കാ​മെ​ന്ന​താ​ണ് ’സേ​ഫ് പൊ​ന്നാ​നി’ ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​ത്യേ​ക​ത. കൂ​ടാ​തെ സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​പ്പി​ലെ പാ​നി​ക് ബ​ട്ട​ന്‍റെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സി​നെ ത​ത്സ​മ​യം വി​വ​ര​മ​റി​യി​ക്കാം.പോ​ലീ​സി​ന് ഇ​വ​രു​ടെ സ്ഥ​ല​മ​റി​ഞ്ഞ് പി​ന്തു​ട​രാ​നു​ള്ള സം​വി​ധാ​ന​വും ഇ​തി​ലു​ണ്ട്.

വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​പെ​ട്ട് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​വ​രോ പോ​ലീ​സ് തേ​ടു​ന്ന​വ​രോ ആ​യ വ്യ​ക്തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന വാ​ണ്ട​ഡ് ലി​സ്റ്റ്, കാ​ണാ​താ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള മി​സി​ങ് ലി​സ്റ്റ്, അ​ടി​യ​ന്ത​ര അ​റി​യി​പ്പു​ക​ൾ കൈ​മാ​റാ​നു​ള്ള ജ​ന​ങ്ങ​ള​റി​യാ​ൻ എ​ന്ന സം​വി​ധാ​നം, പൊ​തു​ജ​ന​ങ്ങ​ള​റി​യേ​ണ്ട നി​യ​മ​ങ്ങ​ൾ, മോ​ട്ടോ​ർ​വാ​ഹ​ന പി​ഴ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ, സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള സം​വി​ധാ​നം, സേ​ഫ്റ്റി ടി​പ്സ് തു​ട​ങ്ങി​യ നി​ര​വ​ധി വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച​താ​ണ് ആ​പ്ലി​ക്കേ​ഷ​ൻ.

പോ​ലീ​സി​ൽ പ​രാ​തി​പ​റ​യാ​ൻ സ്റ്റേ​ഷ​നി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട എ​ന്ന​താ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.
പൊ​ന്നാ​നി ജ​ന​മൈ​ത്രി പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ൽ​മാ​ൻ ഒ​ന്ന​ര​ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്.

നേ​ര​ത്തേ പൊ​ന്നാ​നി താ​ലൂ​ക്കി​ലെ മു​ഴു​വ​ൻ പ​ണി​ക്കാ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പ​ണി എ​ന്ന പേ​രി​ൽ ഒ​രു ആ​പ്പ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. മു​ന്നൂ​റി​ല​ധി​കം തൊ​ഴി​ൽ​മേ​ഖ​ല​ക​ളാ​ണ് ആ​പ്പി​ൽ ഉ​ള്ള​ത്. വി​വാ​ഹ​ദി​ന​ത്തി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ സേ​ഫ് പൊ​ന്നാ​നി ആ​പ്ലി​ക്കേ​ഷ​ന്‍റെ ലോ​ഞ്ചിം​ഗ് നി​ർ​വ​ഹി​ച്ചു.

Related posts