ക​ള്ളാ​ടി​യി​ൽ ച​തി​ച്ച​ത് ക​ന​ത്ത മ​ഴ; നി​ർ​മാ​ണം ക​ര്‍​ശ​ന​മാ​യ സു​ര​ക്ഷാ-​നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്; ഞ​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് എ​ല്ലാം കൃ​ത്യ​മെ​ന്ന് ക​രാ​ർ ക​മ്പി​നി

കോ​ഴി​ക്കോ​ട്: മേ​പ്പാ​ടി – ക​ള്ളാ​ടി – ആ​ന​ക്കാം​പൊ​യി​ല്‍ തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ സ്ഥ​ല​ത്തു​ണ്ടാ​യ ദു​ര​ന്ത​ത്തി​നു​കാ​ര​ണം വ​യ​നാ​ട്ടി​ലെ ക​ന​ത്ത മ​ഴ​യാ​ണെ​ന്ന് തു​ര​ങ്ക​പാ​ത പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല​യു​ള്ള ദി​ലീ​പ് ബി​ല്‍​ഡ്‌​കോ​ണ്‍ ലി​മി​റ്റ​ഡ്.

ബോം​ബെ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​നും നാ​ഷ​ണ​ല്‍ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​നും ന​ല്‍​കി​യ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണു ക​മ്പ​നി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ പ്ര​കാ​രം അ​പ​ക​ട​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​യ​നാ​ട്ടി​ല്‍ ഏ​ക​ദേ​ശം 265 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി വ​യ​നാ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള കേ​ര​ള​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ള്‍ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​ക​ള്‍​ക്കും ഉ​രു​ള്‍​പൊ​ട്ട​ലു​ക​ള്‍​ക്കും ഏ​റെ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണെ​ന്നും ക​മ്പ​നി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്ലാ​വി​ധ എ​ന്‍​ജി​നി​യ​റിം​ഗ്, സു​ര​ക്ഷാ, പ​രി​സ്ഥി​തി അ​നു​മ​തി​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച സെ​ന്‍​ട്ര​ല്‍ എം​പ​വേ​ര്‍​ഡ് ക​മ്മി​റ്റി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​ന്നി​ല​ധി​കം നി​യ​ന്ത്ര​ണ-​മേ​ല്‍​നോ​ട്ട സം​വി​ധാ​ന​ങ്ങ​ളു​ടെ ക​ടു​ത്ത നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

തു​ര​ക്കു​മ്പോ​ള്‍ പു​റ​ന്ത​ള്ളു​ന്ന മ​ണ്ണും പാ​റ​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ള്‍ അം​ഗീ​കൃ​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം മാ​ത്ര​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.​ക​ര്‍​ശ​ന​മാ​യ സു​ര​ക്ഷാ-​നി​യ​മ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​നാ​ല്‍ നി​ര്‍​മാ​ണ​ത്തി​ല്‍ സാ​ങ്കേ​തി​ക​പ​ര​മാ​യ പി​ഴ​വു​ക​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളോ​ടു ക​മ്പ​നി പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി പ്ര​തി​നി​ധി അ​ഭി​ഷേ​ക് ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു.

Related posts

Leave a Comment