സ​ഹോ​ദ​ര​ന്മാ​രെ ഒ​ന്ന് നി​ർ​ത്തൂ’; ഇ​സ്ര​യേ​ൽ- ഹ​മാ​സ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി  ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ. യു​ദ്ധം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ആ​ക്ര​മ​ണം ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ർ​പ്പാ​പ്പ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

20 മി​നി​റ്റോ​ളം നീ​ണ്ട ച​ർ​ച്ച​യി​ൽ ഗാ​സ മു​ന​മ്പി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും മാ​ർ​പ്പാ​പ്പ ആ​വ​ശ്യ​പ്പെ​ട്ടു.

റോ​മി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് സ്ക്വ​യ​റി​ൽ ന​ട​ന്ന പ​ര​മ്പ​രാ​ഗ​ത ആ​ഞ്ച​ല​സ് പ്രാ​ർ​ത്ഥ​ന​യ്ക്ക് ശേ​ഷം യു​ദ്ധം നി​ർ​ത്താ​ൻ മാ​ർ​പ്പാ​പ്പ ആ​ഹ്വാ​നം  ചെ​യ്തു. യു​ദ്ധം എ​ല്ലാ​യ്പ്പോ​ഴും ന​ഷ്ട​ങ്ങ​ൾ മാ​ത്ര​മേ സ​മ്മാ​നി​ക്കൂ, സ​ഹോ​ദ​ര​ന്മാ​രെ നി​ർ​ത്തൂ, നി​ർ​ത്തൂ… മാ​ർ​പ്പാ​പ്പ പ​റ​ഞ്ഞു.

 യു​ദ്ധം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ന്ന​ത ലോ​ക​നേ​താ​ക്ക​ൾ വി​വി​ധ ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​സ്ര​യേ​ലി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ഡ​ച്ച് പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് റു​ട്ടെ​യും ഇ​സ്ര​യേ​ലി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മാ​നു​വേ​ൽ മാ​ക്രോ​ൺ ഇ​സ്ര​യേ​ലി​ൽ ഇ​ന്നെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

Related posts

Leave a Comment