ക​രീ​ന​യു​ടെ ആ​ഹ്വാ​നം ആ​രാ​ധ​ക​രു​ടെ മ​റു​പ​ടി!

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളോ​ട് സു​ര​ക്ഷി​ത​രാ​യി വീ​ട്ടി​ല്‍ ക​ഴി​യാ​ന്‍ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി ക​രീ​ന ക​പൂ​ര്‍. എ​ന്നാ​ല്‍ ക​രീ​ന​യു​ടെ ആ​ഹ്വാ​ന​ത്തി​നു മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

സ്വ​ന്തം ബ​ന്ധു​വാ​യ ര​ണ്‍​ബീ​റി​നോ​ടും കൂ​ടി ഇ​ക്കാ​ര്യം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ക​രീ​ന ആ​ഹ്വാ​ന​വും ആ​രാ​ധ​ക​രു​ടെ മ​റു​പ​ടി​യും.

ക​രീ​ന​യു​ടെ അ​ഭ്യ​ര്‍​ഥ​ന ഇ​ങ്ങ​നെ… ന​മ്മു​ടെ രാ​ജ്യ​ത്തി​നന്‍റെ അ​വ​സ്ഥ ഇ​പ്പോ​ഴും ജ​ന​ങ്ങ​ള്‍​ക്ക് പൂ​ര്‍​ണ​മാ​യി മ​ന​സി​ലാ​യി​ട്ടി​ല്ല. മ​ഹാ​മാ​രി​യു​ടെ വ്യാ​പ്തി മ​ന​സി​ലാ​ക്കി ന​മ്മ​ള്‍ ജാ​ഗ്ര​ത​യോ​ടെ പെ​രു​മാ​റ​ണം. നി​ങ്ങ​ള്‍ താ​ടി​യി​ല്‍ മാ​സ്‌​ക് ധ​രി​ക്കു​ക​യോ, കോ​വി​ഡ് നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ ന​മ്മു​ടെ ഡോ​ക്ട​ര്‍​മാ​രെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​യും കു​റി​ച്ച് വെ​റു​തെ ഒ​ന്ന് ചി​ന്തി​ക്ക​ണം.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​പ​ര്യാ​പ്ത​ത തി​രി​ച്ച​റി​ഞ്ഞു വേ​ണം ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​നം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ വ​രു​മ്പോ​ള്‍ ന​മ്മ​ള്‍ ന​മ്മു​ടെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​ണം. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ് അ​വ​ര്‍.

ഇ​ത് വാ​യി​ക്കു​ന്ന​വ​രെ​ങ്കി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് നി​ല്‍​ക്കാ​ന്‍ ത​യാ​റാ​ക​ണം. ഈ ​രാ​ജ്യ​ത്തി​ന് നി​ങ്ങ​ളെ ആ​വ​ശ്യ​മു​ണ്ട്.ക​രീ​ന​യു​ടെ ഈ ​അ​ഭ്യ​ര്‍​ഥ​ന​യ്ക്കു ചു​ട്ട മ​റു​പ​ടി​യു​മാ​യു​മാ​യാ​ണ് ആ​രാ​ധ​ക​ര്‍ എ​ത്തി​യ​ത്. അ​ടു​ത്തി​ടെ മാ​ലി​ദ്വീ​പി​ല്‍ അ​വ​ധി ആ​ഘോ​ഷ​ത്തി​നു പോ​യ സ​ഹോ​ദ​ര​ന്‍ ര​ണ്‍​ബീ​ര്‍ ക​പൂ​റി​നെയും കാ​മു​കി ആ​ലി​യ ഭ​ട്ടി​നെ​യും കു​റി​ച്ചാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഇ​രു​വ​രും കോ​വി​ഡി​ല്‍ നി​ന്ന് മു​ക്തി നേ​ടി​യി​ട്ട് കു​റ​ച്ച് നാ​ളു​ളേ ആ​യി​ട്ടു​ള്ളു.ബോ​ധ​മി​ല്ലാ​തെ ഇ​ക്കാ​ല​ത്ത് അ​വ​ധി ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രോ​ടാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ആ​ദ്യം പ​റ​യേ​ണ്ട​ത്. താ​ങ്ക​ളു​ടെ വാ​ക്കു​ക​ള്‍ അ​വ​ര്‍ കൂ​ടി കാ​ണ​ട്ടെ. ദ​യ​വാ​യി ഇ​ക്കാ​ര്യം താ​ങ്ക​ളു​ടെ ബ​ന്ധു​വി​നോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാമു കിയോ​ടും പ​റ​യൂ… എ​ന്നാ​ണ് ഒ​ട്ടേ​റെ ആ​രാ​ധ​ക​ര്‍ കു​റി​ച്ച​ത്.

Related posts

Leave a Comment