എയർബാഗ് തകരാർ: മാരുതി സുസുക്കി 1,200 കാറുകൾ തിരികെ വിളിക്കുന്നു

മുംബൈ: പ്രമുഖ വാഹനനിർമാതാക്കളായ മാരുതി സുസുക്കി 1,200 കാറുകൾ തിരികെ വിളിക്കുന്നു. എയർബാഗ് കൺട്രോളർ യൂണിറ്റിലെ തകരാറിനെ തുടർന്നാണ് പുതിയ സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയർ തുടങ്ങിയ കാറുകൾ തിരികെ വിളിക്കാൻ കന്പനി തീരുമാനിച്ചത്.

2018 മേയ് ഏഴ് മുതൽ ജൂലൈ അഞ്ചു വരെ നിർമിച്ച കാറുകളിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. 566 സ്വിഫ്റ്റ് കാറുകളും 713 സ്വിഫ്റ്റ് ഡിസയർ കാറുകളുമാണ് തിരിച്ചുവിളിച്ചത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി സൗജന്യമായി നടത്തിനൽകുമെന്ന് കന്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts