കോടീശ്വരിയാ ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​നം; കു​റ്റ​പ​ത്രം ഉ​ട​ൻ ത​യാറാ​കും; മുഖ്യപ്രതി സെബാസ്റ്റ്യനെ നുണപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുമെന്ന് പോലീസ്

ചേ​ർ​ത്ത​ല: ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ പേ​രി​ൽ വ്യാ​ജ മു​ക്ത്യാ​ർ ച​മ​ച്ച് വ​സ്തു ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ കു​റ്റ​പ​ത്രം ഉ​ട​ൻ ത​യ്യാ​റാ​ക്കും. കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്ത് മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചാ​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ൾ​ക്ക് ജാ​മ്യം കി​ട്ടാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്കാ​മെ​ന്നു​മാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

വ്യാ​ജ മു​ക്ത്യാ​റി​ലെ ഒ​പ്പു​ക​ൾ, വി​ര​ട​യാ​ളം, കൈ​യ്യ​ക്ഷ​രം എ​ന്നി​വ തി​രു​വ​ന​ന്ത​പു​ര​ത്തെ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് കൂ​ടി കി​ട്ടി​യാ​ൽ കു​റ്റ​പ​ത്രം പൂ​ർ​ണ​മാ​കു​മെ​ന്നാ​ണ് വി​വ​രം. ബി​ന്ദു​വി​ന്‍റെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്.

പ​ള്ളി​പ്പു​റം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടും പു​ര​യി​ട​വും പ​രി​ശോ​ധി​ക്കു​ക​യോ ഇ​യാ​ളെ നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യോ ചെ​യ്യു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ മ​റു​പ​ടി.

Related posts