ലൈ​ഫ് മി​ഷ​നിൽ പോര്: നിയമസഭയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും കുഴൽനാടനും;  പിണറായിയെ വെ​ല്ലു​വി​ളി​ച്ചു മാ​ത്യു കു​ഴ​ൽ​നാ​ട​ൻ 


തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഏ​റ്റു​മു​ട്ടി. ലൈ​ഫ് മി​ഷ​ൻ കോ​ഴ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചു. മാ​ത്യു കു​ഴ​ൽ നാ​ട​നാ​ണ് വി​ഷ​യം സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വെ​ല്ലു​വി​ളി​ച്ചു. ശി​വ​ശ​ങ്ക​റി​ന്‍റെ വാ​ട്സാ​പ്പ് ചാ​റ്റു​ക​ൾ നി​ഷേ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ധൈ​ര്യ​മു​ണ്ടോയെ​ന്ന് മാ​ത്യു ചോ​ദി​ച്ചു.

ലൈ​ഫ് മി​ഷ​ൻ കോ​ഴ​ക്കേ​സി​ൽ എം.​ ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യ​ണം. ലൈ​ഫ് മി​ഷ​നി​ൽ ന​ട​ന്ന​ത് ഏ​റ്റ​വും ശാ​സ്ത്രീ​യ​മാ​യ അ​ഴി​മ​തി​യാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​തും വ​ല​തും നി​ന്ന​വ​രാ​ണ് പ്ര​തി​ക​ൾ. ശി​വ​ശ​ങ്ക​റും മു​ഖ്യ​മ​ന്ത്രി​യും സ്വ​പ്ന​യും ക്ലി​ഫ് ഹൗ​സി​ൽ ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെന്നും ​മാ​ത്യു ആ​രോ​പി​ച്ചു.

ആ​രോ​പ​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി നി​ഷേ​ധി​ച്ചു. ശി​വ​ശ​ങ്ക​റി​ന്‍റെ റി​മാ​ൻഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു.

റി​മാ​ൻഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ തെ​റ്റാ​ണെ​ങ്കി​ൽ ഇ​ഡി​ക്കെ​തി​രേ കേ​സ് കൊ​ടു​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും മാ​ത്യു പ​റ​ഞ്ഞു.

ത​നി​ക്ക് കു​ഴ​ൽ​നാ​ട​ന്‍റെ നി​യ​മോ​പ​ദേ​ശം വേ​ണ്ടെന്ന് ​മു​ഖ്യ​മ​ന്ത്രി​യും തി​രി​ച്ച​ടി​ച്ചു. റി​മാ​ൻഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന വാ​ട്സാ​പ്പ് ചാ​റ്റു​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം.

ഇ​വ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത് വ​യ്ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും മാ​ത്യു പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​ൻ കോ​ഴ കേ​ട്ടുകേ​ൾ​വി മാ​ത്ര​മാ​ണെ​ന്നും യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നും മ​ന്ത്രി എം.​ബി.​ രാ​ജേ​ഷ് പ​റ​ഞ്ഞു.

ലൈ​ഫ് പ​ദ്ധ​തി സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന​സ​മാ​ന​മാ​യ പ​ദ്ധ​തി​യാ​ണ്. ലൈ​ഫി​നെ​തി​രേ സം​ഘ​ടി​ത ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും വീ​ഞ്ഞും കു​പ്പി​യും പ​ഴ​യ​തുത​ന്നെ​യാ​ണെ​ന്നും മ​ന്ത്രി പ​രി​ഹ​സി​ച്ചു. ഭ​ര​ണ​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് സ​ഭ ഏ​റെ നേ​രം നി​ർ​ത്തി​വ​ച്ചു.

Related posts

Leave a Comment