മട്ടന്നൂർ  ആ​ശു​പ​ത്രി മു​റ്റ​ത്ത് കൃ​ഷി​യി​റ​ക്കി ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും  ശ്രദ്ധേയരാകുന്നു

മ​ട്ട​ന്നൂ​ർ: ആ​ശു​പ​ത്രി മു​റ്റ​ത്ത് കൃ​ഷി​യി​റ​ക്കി മാ​തൃ​ക​യാ​വു​ക​യാ​ണ് മ​ട്ട​ന്നൂ​രി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും. മ​ട്ട​ന്നൂ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി​യി​ൽ നൂ​റ് മേ​നി വി​ള​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നോ​ടു ചേ​ർ​ന്നു ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന 30 സെ​ന്‍റോ​ളം വ​രു​ന്ന സ്ഥ​ല​ത്താ​ണ് കൃ​ഷി​യൊ​രു​ക്കി​യ​ത്. കാ​ടു​ക​യ​റി മൂ​ടി​യ സ്ഥ​ലം വൃ​ത്തി​യാ​ക്കി​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്.

ക​യ്പ, പ​യ​ർ, മു​ള​ക്, മ​ര​ച്ചീ​നി, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ഇ​റ​ക്കി​യ​ത്. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്ഥ​ലം കാ​ടു​ക​യ​റി മൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​നു​മാ​ണ് ഡോ​ക്ട​റും ജീ​വ​ന​ക്കാ​രും കൃ​ഷി​യി​റ​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. കൃ​ഷി​യു​ടെ ന​ടീ​ൽ ഉ​ദ്ഘാ​ട​നം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സു​ഷ​മ നി​ർ​വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​ടി.​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി​യി​ലെ നേ​ഴ്സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

Related posts