മ​ല​യോ​ര​ത്ത് നാ​ശം വി​ത​ച്ച് ചു​ഴ​ലി​ക്കാ​റ്റും മിന്നലും;വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു; ല​ക്ഷ​ങ്ങളുടെ കൃ​ഷി​നാ​ശം

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി മ​ല​യോ​ര​ത്തെ കാ​വി​ലും​പാ​റ, കാ​യ​ക്കൊ​ടി, മ​രു​തോ​ങ്ക​ര മേ​ഖ​ല​ക​ളി​ല്‍ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭൂ​മി​യി​ലെ കൃ​ഷി​ക്കും നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും ചു​ഴ​ലി​ക്കാ​റ്റ് നാ​ശം വി​ത​ച്ചു. കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചാ​പ്പ​ന്‍​തോ​ട്ടം, പൊ​യി​ലോം​ചാ​ല്‍, മു​റ്റ​ത്തെ​പ്ലാ​വ്, ഓ​ടേ​രി​പ്പൊ​യി​ല്‍ , ചൊ​ത്ത​ക്കൊ​ല്ലി, ക​രി​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും കു​റ്റ്യാ​ടി, മ​രു​തോ​ങ്ക​ര, കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് കാ​റ്റ് അ​ടി​ച്ചു വീ​ശി​യ​ത്.

നേ​ന്ത്ര​വാ​ഴ​ക​ള്‍, ഗ്രാ​മ്പു, റ​ബ്ബ​ര്‍ , തെ​ങ്ങ്, ക​മു​ക്, ജാ​തി, പ്ലാ​വ്, മാ​വ് ഉ​ള്‍​പ്പെ​ടെയു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍ നി​ലം​പൊ​ത്തി. 15ഓ​ളം വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. വൈ​ദ്യു​തി ബ​ന്ധം പൂ​ര്‍​ണ​മാ​യും നി​ല​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് കാറ്റ് ആഞ്ഞുവീ​ശി​യ​ത്.  കാ​വി​ലും​പാ​റ ഓ​ടേ​രി​പ്പൊ​യി​ലി​ലെ പു​തു​ക്കു​ടി​യി​ല്‍ ഭാ​സ്‌​ക്ക​ര​ന്‍ , ചൂ​തു​പാ​റ കു​മാ​രി, സം​ഗ​മം ന​ഗ​റി​ലെ ത​ങ്ക​മ്മ രാ​ജ​ഗി​രി, പൊ​യി​ലോം​ചാ​ലി​ല്‍ പാ​ലാ​ട്ടി​ല്‍ തോ​മ​സ്, ചാ​പ്പ​ന്‍​തോ​ട്ടം വ​ലി​യ​വീ​ട്ടി​ല്‍ ജോ​സ​ഫ്, വ​ലി​യ​വീ​ട്ടി​ല്‍ ഔ​സേ​ഫ്, മു​റ്റ​ത്തെ​പ്ലാ​വ് കാ​വി​ല്‍ നാ​ണു, സു​രേ​ഷ് വ​ട്ടു​ക​ള​ത്തി​ല്‍, ചി​റ​യി​ല്‍ മ​നോ​ജ്, ദേ​വ​സ്യ വി​ല​ങ്ങു​പാ​റ എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്.

ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ മു​റി​ഞ്ഞുവീ​ണും മേ​ല്‍​ക്കൂ​ര പാ​റി​യു​മാ​ണ് വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​ത്. പൊ​യി​ലോം​ചാ​ലി​ലെ മാ​വു​ള്ള​പ​റ​മ്പ​ത്ത് ലാ​ല്‍​ജി​ത്ത്, വി​ല്‍​സ​ണ്‍ ചെ​ത്തി​മ​റ്റം, വ​ട്ട​പ്പ​ള്ളി​ല്‍ ജോ​യി, മു​ണ്ട​മ​റ്റം വ​ര്‍​ഗ്ഗീ​സ്, ബാ​ബു അ​യ​ന്നോ​ള​ക്ക​ണ്ടി, ക​രി​ങ്ങാ​ട്ട് ജോ​ണ്‍​സ​ണ്‍ തെ​ക്കേ​ട​ത്ത്, ക​ല്‍​തോ​പ്പി​ല്‍ ര​ഘു​ദാ​സ്, മ​രു​തോ​ങ്ക​ര പ​ശു​ക്ക​ട​വ് മീ​ന്‍​പ​റ്റി​മ​ല​യി​ല്‍ പേ​രു​കു​ളം ബെ​ന്നി ഫി​ലി​പ്പ്, കു​ന്നും​പു​റ​ത്ത് പ്ര​കാ​ശ​ന്‍ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ന​ശി​ച്ച​ത്.

കൃ​ഷി നാ​ശം സം​ഭ​വി​ച്ച​ത് ഏ​റെ​യും കാ​വി​ലും​പാ​റ​യി​ലെ ചാ​പ്പ​ന്‍​തോ​ട്ടം, പൊ​യി​ലോം​ചാ​ല്‍ മേ​ഖ​ല​ക​ളി​ലാ​ണ്. പൊ​യി​ലോം​ചാ​ലി​ലെ മാ​വു​ള്ള​പ​റ​മ്പ​ത്ത് ലാ​ല്‍​ജി​ത്ത്, വി​ല്‍​സ​ണ്‍ ചെ​ത്തി​മ​റ്റം എ​ന്നി​വ​ര്‍ കൂ​ട്ടു​കൃ​ഷി​യാ​യി ചെ​യ്ത രണ്ടായിരത്തോ​ളം കു​ല​ച്ചു​പാ​ക​മെ​ത്തി​യ നേന്ത്രവാ​ഴ​ക​ള്‍ കാ​റ്റി​ല​ക​പ്പെ​ട്ട് ത​ക​ര്‍​ന്നു.നാ​ദാ​പു​രം:​ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ല്‍ വാ​ണി​മേ​ലി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം .

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധപ്ര​ദേ​ശങ്ങ​ളി​ല്‍ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ മ​ര​ങ്ങ​ള്‍ വീ​ണു​കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. കാ​റ്റി​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ക​ള്‍ വ​ശ​ത്തു​ള്ള കു​ടും​ബ ശ്രീ ​ഓ​ഫീ​സി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന്ചൊ​വ്വാ​ഴ്ച്ച ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​ല്ല . പു​തു​ക്ക​യ​ത്തെ വെ​ങ്ക​ല്ലു​ള്ള പ​റ​മ്പ​ത്ത് മ​റി​യ​ത്തി​ന്‍റെ​വീ​ടി​നു മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണു.

വീ​ടി​ന് സാ​ര​മാ​യ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മൂ​ളി​വ​യ​ലി​ല്‍ പൊ​യി​ല്‍ പ​റ​മ്പ​ത്ത് മൂ​സ​യു​ടെ വീ​ടി​നു മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്നു. കു​ള​പ്പ​റ​മ്പ് ബാ​ല​വാ​ടി റോ​ഡി​ല്‍ മ​രം വീ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ര്‍​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ല​ക്ട്രി​ക്ക് ലൈ​നി​ല്‍ മ​രം വീ​ണ​തി​നെ തു​ട​ര്‍​ന്ന് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രത്തോ​ടെ​യാ​ണ് വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി പു​ന​സ്ഥാ​പി​ച്ച​ത് .  ഭൂ​മി​വാ​തു​ക്ക​ല്‍ ടൗ​ണി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന ങ്ങ​ളു​ടെ ബോ​ര്‍​ഡു​ക​ള്‍ കാ​റ്റി​ല്‍ പ​റ​ന്നു പോ​യി.​പ​ര​പ്പു​പാ​റ​യി​ല്‍ കെ​ട്ടി​ല്‍ ക​മ​ല​യു​ടെ വീ​ട് മി​ന്ന​ലി​ല്‍ ത​ക​ര്‍​ന്നു.​വീ​ടി​ന്‍റെ കി​ട​പ്പു മു​റി​യു​ടെ ചു​മ​രു​ക​ള്‍ വി​ള്ള​ല്‍ വീ​ണ് ത​ക​ര്‍​ന്നു.

Related posts