ആര്‍ക്കും വേണ്ടാതിരുന്ന പുഞ്ചപ്പാടങ്ങള്‍ വാങ്ങാന്‍ വരെ ആളെത്തി, കല്യാണ വീടുകളിലേക്ക് സ്വര്‍ണം കടംകൊടുക്കാനും സംഘങ്ങള്‍, ഒന്നും മനസിലാകാതെ മാവേലിക്കരക്കാര്‍

maveliമാവേലിക്കര: ആര്‍ക്കുംവേണ്ടാതെ കിടന്നിരുന്ന പ്രദേശത്തെ ചതുപ്പ് നിലങ്ങള്‍ക്ക് പോലും ആവശ്യക്കാരെത്തുന്നത് നാട്ടുകാരെ ആശ്ചര്യപ്പെടുത്തുന്നു. 300-500 വരെ വിലവരുന്ന കൃഷിയോഗ്യമല്ലാതെ കിടക്കുന്ന പാടശേഖരങ്ങള്‍ക്ക് പോലും 2000-20000 രൂപ വില പറഞ്ഞാണ് ഇവര്‍ ഉടമകളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ ഇപ്പോള്‍ വേണ്ടായെന്നും കരാര്‍ എഴുതി കച്ചവടമുറപ്പിക്കാമെന്നുമാണ് ഇവരുടെ വാഗ്ദാനം. കാശ് പുതിയതെങ്കില്‍ പുതിയത്, അതുമല്ല അക്കൗണ്ട് വഴി എങ്കില്‍ അങ്ങനെയെന്നുമാണ് ഇവര്‍ ഉടമകളോട് പറയുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തഴക്കര പാടശേരത്തിലെയും മറ്റും പാടങ്ങളും ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ചില വസ്തുക്കള്‍ക്കും മോഹവില പറഞ്ഞതാണ് നാട്ടുകാരില്‍ സംശയമുളവാക്കിയത്. കല്ല്യാണങ്ങള്‍ നടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചെത്തുന്ന കമ്പനി എക്‌സിക്യൂട്ടീവുകളെ പോലെ തോന്നിക്കുന്ന ആളുകള്‍ സ്വര്‍ണ്ണക്കടയില്‍ നിന്നും സ്വര്‍ണ്ണം കടമായി എടുത്ത് നല്‍കാമെന്നും കാശ് സാവധാനം മതിയെന്നും പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു. ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ മാവേലിക്കരയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.

Related posts