മാവേലിക്കര സബ് ജയിലിൽ റിമാന്‍റ് പ്രതി ജേക്കബ് മരിച്ചത് തൂ​വാ​ല ശ്വാ​സ​നാ​ള​ത്തി​ൽ കു​ടു​ങ്ങി; സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് നാട്ടുകാർ

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​ച്ച റി​മാ​ൻ​ഡ് പ്ര​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത. ശ്വാ​സ​നാ​ള​ത്തി​ൽ തൂ​വാ​ല കു​രു​ങ്ങി ശ്വാ​സം മു​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തിയതോടെയാണ് സംഭവത്തിൽ ദുരൂഹതയേറിയത്.

കോ​ട്ട​യം കു​മ​ര​കം മ​ഠ​ത്തി​ൽ എം.​ജെ. ജേ​ക്ക​ബി​നെ (68)യാ​ണ് വ്യാ​ഴാ​ഴ്ച രാ​വി​ലെ മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ന്‍റെ പേ​രി​ൽ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ജേ​ക്ക​ബി​നെ ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണു മാ​വേ​ലി​ക്ക​ര ജ​യി​ലി​ലെ​ത്തി​ച്ച​ത്.

രാ​ത്രി 12ഓ​ടെ മ​ര​ണം സം​ഭ​വി​ച്ച​താ​യാ​ണു നി​ഗ​മ​നം. ജേ​ക്ക​ബി​ന്‍റെ ശ്വാ​സ​നാ​ള​ത്തി​ൽ തൂ​വാ​ല കു​രു​ങ്ങി ശ്വാ​സം മു​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​ലീ​സ് സ​ർ​ജ​ന്‍റെ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യിലാണ് ക​ണ്ടെ​ത്തിയത്.

തൂ​വാ​ല ശ്വാ​സ​നാ​ള​ത്തി​ൽ കു​രു​ങ്ങി മൂ​ന്നു മി​നി​റ്റി​ന​കം മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്നും സ​ർ​ജ​ൻ സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ൽ ബാ​ഹ്യ​മാ​യ മു​റി​വു​ക​ളോ പാ​ടു​ക​ളോ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. റി​മാ​ൻ​ഡ് പ്ര​തി തൂ​വാ​ല വി​ഴു​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

എ​ന്നാ​ൽ, സ​ഹ​ത​ട​വു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ ജേ​ക്ക​ബി​ന് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു. ജേ​ക്ക​ബ് അ​ട​ക്കം 15 ത​ട​വു​കാ​രാ​ണ് സ​ബ് ജ​യി​ലി​ലെ 11-ാം ന​ന്പ​ർ സെ​ല്ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. മ​റ്റാ​രെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വാ​യി​ലേ​ക്കു തൂ​വാ​ല തി​രു​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. സെ​ല്ലി​ൽ ത​ട​വു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നോ എ​ന്ന​തും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​നീ​ഷ് വി. ​കോ​ര വെള്ളിയാഴ്ച വൈ​കു​ന്നേ​രം മാ​വേ​ലി​ക്ക​ര സ​ബ്ജ​യി​ലി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts